കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗികാരോപണം അന്വേഷിക്കാന്‍ സിപിഎം കമ്മീഷന്‍

  • By Soorya Chandran
Google Oneindia Malayalam News

ആലപ്പുഴ: ലൈംഗികാരോപണം ഇപ്പോള്‍ സിപിഎം നേതാക്കളുടെ കാര്യത്തില്‍ ഒരു പുതിയ സംഭവം അല്ലാതെയായിരിക്കുകയാണ്. എന്നാല്‍ അതുകൊണ്ട് പാര്‍ട്ടിക്ക് വെറുതേയിരിക്കാന്‍ ആവില്ലല്ലോ. പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ആലപ്പുഴയില്‍ രണ്ടംഗ കമ്മീഷനെയാണ് സിപിഎം നിയോഗിച്ചിരിക്കുന്നത്.

പാര്‍ട്ടിയുടെ ഒരു മുതിര്‍ന്ന നേതാവും, ജനപ്രതിനിധിയായ ഡിവൈഎഫ്‌ഐ നേതാവും ആണ് ആരോപണങ്ങള്‍ നേരിടുന്നത്. സോളാര്‍ വിഷയത്തില്‍ കോണ്‍ഗ്രസിലെ പല പ്രമുഖരേയും രൂക്ഷമായി വിമര്‍ശിച്ചവരാണ് ആലപ്പുഴയിലെ പാര്‍ട്ടിക്കാര്‍. അതുകൊണ്ട് തന്നെ സ്വന്തം പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ കാണാതിരിക്കാനും പറ്റില്ല.

CPM Flag

പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍കൂടി പങ്കെടുത്ത യോഗത്തിലാണ് കമ്മീഷനെ നിയോഗിക്കാന്‍ തീരുമാനിച്ചത്. മുതിര്‍ന്ന നേതാവിനെ ഒരു സ്ത്രീയുടെ വീട്ടില്‍വച്ച് ഡിവൈഎഫ്‌ഐ സഖാക്കളാണ് പിടികൂടിയെതെങ്കില്‍ ഡിവൈഎഫ്‌ഐ നേതാവിനെതിരെ യുവതി പരാതി നല്‍കുകയാണ് ചെയ്തത്. ഏരിയ കമ്മിറ്റി അംഗമായ ഡിവൈഎഫ്‌ഐ നേതാവിനെ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കാനും പാര്‍ട്ടി നേരത്തെ തീരുമാനിച്ചിരുന്നു.

പാര്‍ട്ടി ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സജി ചെറിയാനും ആര്‍ നാസറും ആണ് കമ്മീഷന്‍ അംഗങ്ങള്‍. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് ആലപ്പുഴയിയേലും മാവേലിക്കരയിലേയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ കെസി വേണുഗോപാലിനും കൊടിക്കുന്നില്‍ സുരേഷിനും എതിരെ സിപിഎം വലിയ ആരോപണങ്ങളാണ് ഉയര്‍ത്തിയിരുന്നത്. പിന്നീട് സിപിഎം നേതാക്കള്‍ക്കെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നത് പാര്‍ട്ടിക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

English summary
Two member commission to enquire about sexual allegations against CPM leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X