കണ്ണൂരില്‍ ഓടുന്ന ഓട്ടോയില്‍ പട്ടാപ്പകല്‍ പീഡനം...!! രക്ഷപ്പെടാന്‍ യുവതി പുറത്തേക്ക് ചാടി...!!
കണ്ണൂരില്‍ പട്ടാപ്പകല്‍ പീഡനശ്രമം..ഓടുന്ന ഓട്ടോയിലാണ് സംഭവം.
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ ഇരട്ടിയിലാണ് സംഭവം. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി. ഓട്ടോ ഡ്രൈവറും ഒപ്പമുണ്ടായിരുന്ന മറ്റൊരാളും ചേര്‍ന്നാണ് പീഡനത്തിന് ശ്രമിച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ റിയാസ് എന്നയാളെ ഇരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ പന്തലങ്ങാടി സ്വദേശിയാണ്. ഓട്ടോ ഡ്രൈവറും പൊലീസ് കസ്റ്റഡിയിലാണ്. ഇരുവരെയും ഇരട്ടി പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

ബുധനാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. പഴയഞ്ചേരിയില്‍ നിന്നാണ് യുവതി ഓട്ടോയില്‍ കയറിയത്. ഈ സമയത്ത് റിയാസ് ഓട്ടോയില്‍ ഉണ്ടായിരുന്നു. ഇയാള്‍ യുവതിയെ കയറിപ്പിടിക്കുകയായിരുന്നുവെന്നാണ് പരാതി. പീഡന ശ്രമം ചെറുത്ത യുവതി ഓടുന്ന ഓട്ടോയില്‍ നിന്നും പുറത്തേക്ക് ചാടുകയായിരുന്നു. യുവതിയുടെ കാലിന് പരുക്കുണ്ട്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി ഇപ്പോള്‍.












Click it and Unblock the Notifications