കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രൂണൈ മന്ത്രിമാരായി മലപ്പുറത്തിന്റെ മകളും മരുമകനും! അതിസമ്പന്ന രാജ്യത്തെ മന്ത്രിമാർ...

മലപ്പുറം തിരൂർ സ്വദേശിയുടെ മകളും മറ്റൊരു മകളുടെ ഭർത്താവുമാണ് ബ്രൂണൈയിലെ മലയാളി ബന്ധമുള്ള മന്ത്രിമാർ.

  • By Desk
Google Oneindia Malayalam News

മലപ്പുറം: ബ്രൂണൈയിലെ പുതിയ മന്ത്രിസഭയിൽ മലയാളികളുടെ സാന്നിദ്ധ്യം. കഴിഞ്ഞദിവസം നടന്ന മന്ത്രിസഭാ പുന:സംഘടനയിലാണ് മലയാളി ബന്ധമുള്ള രണ്ടുപേർ മന്ത്രിക്കസേരയിലെത്തിയത്. മലപ്പുറം തിരൂർ സ്വദേശിയുടെ മകളും മറ്റൊരു മകളുടെ ഭർത്താവുമാണ് ബ്രൂണൈയിലെ മലയാളി ബന്ധമുള്ള മന്ത്രിമാർ.

എസ്ഡിപിഐ സഹായിച്ചു, കൊണ്ടോട്ടിയിൽ സിപിഎം ചെയർപേഴ്സൺ! മിനിറ്റുകൾക്കകം രാജിയും...എസ്ഡിപിഐ സഹായിച്ചു, കൊണ്ടോട്ടിയിൽ സിപിഎം ചെയർപേഴ്സൺ! മിനിറ്റുകൾക്കകം രാജിയും...

മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടാൻ നിൽക്കുന്നവർ ശ്രദ്ധിക്കുക! നിങ്ങളെ കാത്തിരിക്കുന്നതും ഇതേ അനുഭവം തന്നെമക്കളെ ഉപേക്ഷിച്ച് ഒളിച്ചോടാൻ നിൽക്കുന്നവർ ശ്രദ്ധിക്കുക! നിങ്ങളെ കാത്തിരിക്കുന്നതും ഇതേ അനുഭവം തന്നെ

മലയാള മനോരമ ദിനപ്പത്രമാണ് ഇതുസംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചാണ് ബ്രൂണൈ ഭരണാധികാരി ഹാജി ഹസനൽ ബോൽക്കിയ ആറ് മന്ത്രിമാരെ മന്ത്രിസഭയിൽ മാറ്റിനിർത്തിയത്. അധികാരത്തിലെത്തി രണ്ട് വർഷം പിന്നിട്ടപ്പോഴായിരുന്നു അപ്രതീക്ഷതമായ മന്ത്രിസഭാ പുന:സംഘടന.

മലയാളി...

മലയാളി...

തിരൂർ പോത്തന്നൂർ സ്വദേശി പരേതനായ ചുങ്കത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മകൾ ഡത്തിൻ ദയാങ്, ഹാജാ എലിൻഡ, മറ്റൊരു മകളായ മൈമൂനയുടെ ഭർത്താവ് അവാങ് ഹാജി മത് സണ്ണി എന്നിവരാണ് ബ്രൂണൈയിലെ മലയാളി ബന്ധമുള്ള മന്ത്രിമാർ.

 വകുപ്പുകൾ...

വകുപ്പുകൾ...

ഡത്തിൻ ദയാങ് ഹാജാ എലിൻഡ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലുള്ള സഹമന്ത്രിയായാണ് ചുമതലയേറ്റത്. ഇവരോടൊപ്പം തന്നെ ചുമതലയേറ്റെടുത്ത അവാങ് ഹാജി മത് സണ്ണിയ്ക്ക് ഊർജ്ജ-വ്യവസായ വകുപ്പാണ് നൽകിയിരിക്കുന്നത്.

ബ്രൂണൈയിലേക്ക്...

ബ്രൂണൈയിലേക്ക്...

വർഷങ്ങൾക്ക് മുൻപ് കടൽമാർഗം ബ്രൂണൈയിലേക്ക് കുടിയേറിയവരാണ് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബം. സിഎച്ച് മുഹമ്മദ് എന്ന പേരിലാണ് കുഞ്ഞഹമ്മദ് ഹാജി അവിടെ അറിയപ്പെടുന്നത്. ബ്രൂണൈയിലെ മലയാളി കുടിയേറ്റക്കാർക്കിടയിൽ പ്രമുഖരായ കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബത്തിൽ നിന്നുള്ള രണ്ട് പേർക്കാണ് മന്ത്രിപദവി ലഭിച്ചിരിക്കുന്നത്.

പുന:സംഘടന....

പുന:സംഘടന....

ബ്രൂണൈ ഭരണാധികാരി സുൽത്താൻ ഹാജി ഹസനൽ ബോൽക്കിയ കഴിഞ്ഞദിവസം അപ്രതീക്ഷിതമായാണ് മന്ത്രിസഭ പുന:സംഘടന പ്രഖ്യാപിച്ചത്. നിലവിലെ മന്ത്രിസഭയിലുണ്ടായിരുന്നു ആറ് മന്ത്രിമാരെ മാറ്റിനിർത്തി അദ്ദേഹം പുതിയ മന്ത്രിമാരെ നിയമിച്ചു. അധികാരത്തിലെത്തി രണ്ട് വർഷം പിന്നിട്ടപ്പോഴാണ് മന്ത്രിസഭ പുന:സംഘടിപ്പിച്ചിരിക്കുന്നത്.

 അപ്രതീക്ഷിതം...

അപ്രതീക്ഷിതം...

സാധാരണരീതിയിൽ മന്ത്രിമാർക്ക് അഞ്ചു വർഷം കാലാവധി അനുദിക്കാറുണ്ടെങ്കിലും ഇത്തവണ ചില മന്ത്രിമാരെ മാറ്റിനിർത്താനായിരുന്നു സുൽത്താൻ ഹസനൽ ബോൽക്കിയയുടെ തീരുമാനം. കഴിഞ്ഞദിവസത്തെ മന്ത്രിസഭ പുന:സംഘടനയിൽ ആറ് പേർക്കാണ് മന്ത്രി പദവി നഷ്ടമായത്.

അതിസമ്പന്ന രാജ്യം...

അതിസമ്പന്ന രാജ്യം...

ലോകത്തിലെ അതിസമ്പന്ന രാഷ്ട്രങ്ങളിലൊന്നായാണ് ബ്രൂണൈ എന്ന കൊച്ചുരാജ്യം അറിയപ്പെടുന്നത്. ബ്രൂണൈ സുൽത്താന്റെ ആർഭാട ജീവിതവും രാജ്യത്തെ എണ്ണ ഖനനവുമെല്ലാം നിരവധിതവണ വാർത്തകളിലിടം നേടിയിരുന്നു.

English summary
two ministers in brunei have a relation with kerala and malayali.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X