പാല് കൊടുക്കുന്നതിനിടെ അമ്മ ഉറങ്ങി: പിഞ്ചു കുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു
കോട്ടയം: രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു. കോട്ടയം കടുത്തുരുത്തി പൂഴിക്കോലില്‍ അനീഷ രേണുക ദമ്പതികളുടെ മകളാണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയായിരുന്നു മരണം സംഭവിച്ചത്. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി എന്ന് മനസ്സിലാക്കിയ രക്ഷിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുഞ്ഞിനെ കട്ടിലില്‍ കിടത്തി പാല് കൊടുക്കുന്നതിനിടെ അമ്മ ഉറങ്ങിപ്പോവുകയായിരുന്നു. ശ്വാസം തടസ്സ് അനുഭവപ്പെട്ട കുഞ്ഞ് അസ്വസ്ഥ പ്രകടിപ്പിക്കുന്നത് കേട്ടാണ് അമ്മ ഉണര്‍ന്നത്. ഉടന്‍ തന്നെ കടുത്തുരുത്തിയിലെത്തിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മുട്ടുച്ചിറിയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും കുഞ്ഞ് മരണപ്പെടുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാനാവു എന്ന് ഡോക്ടര്‍ അറിയിച്ചു.



Click it and Unblock the Notifications