കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷുഹൈബ് വധത്തില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍, കേസില്‍ ഇതുവരെ പിടിയിലായത് 11 സിപിഎമ്മുകാര്‍

കേസുമായി ബന്ധപ്പെട്ട് രണ്ടു വാളും ഒരു മഴുവും പോലീസ് കണ്ടെത്തിയിട്ടുണ്ട്

Google Oneindia Malayalam News

കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വെട്ടിക്കൊന്ന കേസില്‍ വീണ്ടും അറസ്റ്റ്. രണ്ടു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസില്‍ ഇതുവരെ 11 സിപിഎം പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ഷുഹൈബ് വധത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിക്കുന്ന സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന് കനത്ത തിരിച്ചടി കൂടിയാണിത്. സിപിഎം പ്രവര്‍ത്തകരായ കെ ബൈജു, ദീപ് ചന്ദ് എന്നിവരെയാണ് സംഭവത്തില്‍ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കണ്ണൂരില്‍ കൊല്ലപ്പെട്ട ഷുഹൈബിന്റെ കുടുംബത്തിന് 50 ലക്ഷത്തിലധികം നല്‍കാന്‍ കോണ്‍ഗ്രസ്കണ്ണൂരില്‍ കൊല്ലപ്പെട്ട ഷുഹൈബിന്റെ കുടുംബത്തിന് 50 ലക്ഷത്തിലധികം നല്‍കാന്‍ കോണ്‍ഗ്രസ്

1

ഇതില്‍ ബൈജു ഗൂഢാലോചനയിലും ആയുധങ്ങള്‍ ഒളിപ്പിക്കാനു കൊലയാളികളെ സഹായിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് രണ്ടു വാളും ഒരു മഴുവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം കൊലയാളികള്‍ ഉപയോഗിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അഞ്ച് പ്രതികള്‍ കൂടി അറസ്റ്റിലാവാനുണ്ടെന്നാണ് സൂചന. ഇതില്‍ മുഖ്യസൂത്രധാരന് പിറകെയാണ് പോലീസ്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത സംഘത്തിലുള്ള നാലുപേരും ഗൂഢാലോചനയിലും പങ്കാളികളായിരുന്നു.

2

പ്രതികള്‍ ഒരാള്‍ പോലും രക്ഷപ്പെടരുതെന്ന് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് കര്‍ശന നിര്‍ദേശമുണ്ടെന്നാണ് സൂചന. മികച്ച രീതിയില്‍ അന്വേഷിച്ചില്ലെങ്കില്‍ കേസ് അന്വേഷണത്തിന് സിബിഐ എത്തുമെന്ന് സര്‍ക്കാര്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അങ്ങനെ വന്നാല്‍ അത് പോലീസിന് നാണക്കേടാവുമെന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ഹൈക്കോടതിയില്‍ നിന്നുൂം വിമര്‍ശനം വന്നതാണ് നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ പോലീസിനെ പ്രേരിപ്പിച്ച മറ്റൊരു ഘടകം. കേസുമായി ബന്ധപ്പെട്ട് വിട്ടുകൊടുക്കേണ്ടെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. സുപ്രീംകോടതി വരെ കേസുമായി പോകുമെന്നാണ് സൂചന. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കളും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

രജനീകാന്ത് രാഷ്ട്രീയ നിലപാട് വ്യക്തമാക്കുമോ? സ്‌റ്റൈല്‍മന്നന്റെ പ്രസംഗത്തിനായി ജനത്തിരക്ക്രജനീകാന്ത് രാഷ്ട്രീയ നിലപാട് വ്യക്തമാക്കുമോ? സ്‌റ്റൈല്‍മന്നന്റെ പ്രസംഗത്തിനായി ജനത്തിരക്ക്

അശ്ലീല വീഡിയോ കണ്ടു, വസ്ത്രമഴിച്ച് നഗ്നതാ പ്രദര്‍ശനവും; വിമാനത്തില്‍ നടന്നത്... ചുംബന ശ്രമംഅശ്ലീല വീഡിയോ കണ്ടു, വസ്ത്രമഴിച്ച് നഗ്നതാ പ്രദര്‍ശനവും; വിമാനത്തില്‍ നടന്നത്... ചുംബന ശ്രമം

English summary
two more arrested in shuhaib murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X