Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓഖി ദുരന്തം: രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി.. ആകെ മരണസംഖ്യ എഴുപതിലെത്തി

കോഴിക്കോട്: ഓഖി ദുരന്തത്തില്‍ മരണസംഖ്യ കൂടുന്നു. കടലില്‍ കുടുങ്ങി മരണപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കൂടി കണ്ടെത്തി. കോഴിക്കോട് ബേപ്പൂര്‍ പുറംകടലില്‍ നിന്നാണ് രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഓഖി ദുരന്തത്തിലെ മരണ സംഖ്യ 70 കടന്നിരിക്കുകയാണ്. നാവികസേനയുടെ കപ്പലായ ഐഎന്‍എസ് സുഭദ്ര നടത്തിയ തിരച്ചിലിലാണ് രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തത്. വൈകുന്നേരത്തോടെ മൃതദേഹങ്ങള്‍ കരയിലെത്തിക്കും. പുറം കടലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി മത്സ്യത്തൊഴിലാളികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നാവിക സേന തിരച്ചിലിനിറങ്ങിയത്.

ockhi

മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിന് ഡിഎന്‍എ പരിശോധനയ്ക്കും പോസ്റ്റുമോര്‍ട്ടത്തിനും വേണ്ടി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. ഓഖി ദുരന്തം വിതച്ച് രണ്ട് ആഴ്ച പിന്നിടുമ്പോഴും ദുരിത ബാധിതരുടെ കൃത്യമായ വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കലില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ട്. കടലില്‍ കാണാതയ 95 പേരുടെ കാര്യത്തില്‍ ആശങ്ക തുടരുകയാണ്. അതിരൂപത ശേഖരിച്ച കണക്കുകള്‍ പ്രകാരം തിരുവനന്തപുരത്ത് നിന്നും 256 പേരെയാണ് കാണാതായത്. കാണാതായവരില്‍ മരിച്ചതായി കണ്ടെത്തിയ 15 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പലയിടത്തുനിന്നായി കണ്ടെത്തിയ 24 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+