രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി ബിജെപിയിലേക്ക്! വെളിപ്പെടുത്തി പിള്ള
തിരുവനന്തപുരം: കെപിസിസി നിര്‍വ്വാഹക അംഗം ഉള്‍പ്പെടെയുള്ള രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ഉടന്‍ ബിജെപിയിലേക്ക് എത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. അതേസമയം അവരുടെ പേര് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അവരുമായി ചര്‍ച്ച തുടരുകയാണെന്നും പിള്ള പറഞ്ഞു. ശശി തരൂരിന്‍റെ ബന്ധുക്കളാണ് 10 പേര്‍ ഇന്ന് ബിജെപിയില്‍ ചേര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് പിള്ളയുടെ പ്രതികരണം.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ എത്തിയ പിന്നാലെ നിരവധി കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് വരും ദിവസങ്ങളില്‍ എത്തുമെന്ന് പിള്ള പറഞ്ഞിരുന്നു. വടക്കന്‍ മാത്രമല്ല വടക്കു നിന്നും തെക്കു നിന്നും നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറുമെന്നായിരുന്നു പിള്ള പറഞ്ഞത്. പിള്ളയുട പുതിയ വെളിപ്പെടുത്തലോടെ ഇനിയും കൂടുതല്‍ പേര്‍ ബിജെപിയില്‍ എത്തുമെന്നതിന്‍റെ സൂചനയാണ് പുറത്തുവന്നിരിക്കുന്നത്.
അതിനിടെ ശശി തരൂരിന്‍റെ ബന്ധുക്കള്‍ ബിജെപിക്കെതിരെ രംഗത്തെത്തി. തങ്ങള്‍ നേരത്തേ തന്നെ ബിജെപി പ്രവര്‍ത്തകരാണെന്നും എന്തിനാണ് ഇപ്പോള്‍ ഒരു അംഗത്വ വിതരണം നടത്തിയതെന്ന് വ്യക്തമല്ലെന്നും തരൂരിന്‍റെ ബന്ധുക്കള്‍ പറഞ്ഞു. ബന്ധുക്കളുടെ വെളിപ്പെടുത്തലോടെ ബിജെപി നേതൃത്വം വെട്ടിലായിരിക്കുകയാണ്.












Click it and Unblock the Notifications