സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി കൊവിഡ്; വൈറസ് ബാധ വിദേശത്ത് നിന്ന് എത്തിയവര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. തൃശ്ശൂര്‍, കണ്ണൂര്‍ സ്വദേശികള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്ത് രോഗബാധ സംശയിക്കുന്ന ഒരാളുടെ അന്തിമ ഫലത്തിനായി
ഖത്തറില്‍ നിന്നെത്തിയ തൃശ്ശൂര്‍ സ്വദേശിക്കും ദുബൈയില്‍ നിന്ന് എത്തിയ കണ്ണൂര്‍ സ്വദേശിക്കുമാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികള്‍ വന്ന വിമാനത്തിലാണ് തൃശ്ശൂര്‍ സ്വദേശി എത്തിയത്. ഇവരെ മെഡിക്കല്‍ കോളേജിലെ ഐസോലേഷന് വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 19 ആയി. ഇതില്‍ മൂന്ന് പേര് രോഗമുക്തി നേടി ആശുപത്രി വിട്ടു. 4180 പേരാണ് നിലവില്‍ സംസ്ഥാനത്ത് നിരക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 3910 പേര് വീടുകളിലും 270 പേര് ആശുപത്രികളിലുമാണ്. 1337 സാമ്പിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 953 സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. ബാക്കി ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.
ഏതെങ്കിലുമൊരു വിദേശിയെ കണ്ടാല്‍ കൊറോണ കൊറോണ എന്ന് വിളിച്ച് പുറകെ നടക്കുന്നത് ഒരു പ്രത്യേക തരം മാനസികാവസ്ഥയാണ്. രോഗത്തിന്റെ പേരില്‍ വിദേശികളെ അപമാനിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രായമായവരില്‍ വൈറസ് ബാധയുണ്ടായാല്‍ അത് മാരകമായിരിക്കും. അതില്‍ പ്രത്യേക ശ്രദ്ധയും കരുതലും നല്‍കാനാണ് സര്‍ക്കാര്‍ സന്നദ്ധമായിരിക്കുന്നത്. വയോജനങ്ങളുടെ പ്രത്യേക സംരക്ഷണത്തിനായി കുടുംബശ്രീ അടക്കമുള്ള സംവിധാനങ്ങള്‍ തയ്യാറകണം.രോഗം പടരുന്നതിന്റെ പശ്ചാത്തലത്തില്‍ വയോജന കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. രോഗബാധ ഉണ്ടെന്ന് സംശയിക്കുന്നവര്‍ നിര്‍ബന്ധമായും വയോജനങ്ങളെ സന്ദര്‍ശിക്കരുത്. വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്ന് വരുന്ന ബന്ധുക്കളില്‍ നിന്ന് വയോജനങ്ങളും അകലം പാലിക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളെത്തില ജാഗ്രതാ നടപടികള്‍ സ്വീകരിക്കും.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഉടന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാ തലത്തില്‍ യോഗം നടത്തും. പഞ്ചായത്ത് പ്രസിഡന്റുമാര്‍ സെക്രട്ടറിമാര്‍, കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. വിദേശ രാജ്യങ്ങള്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍
വിദേശ രാജ്യങ്ങളിലേക്ക് തിരികെ പോകാന്‍ സാധിക്കാത്ത പ്രവാസികളുടെ വിഷമങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ ധരിപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് 19 നെഗറ്റീവ് എന്ന സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ ഇന്ത്യയിലേക്ക് വരാനാകൂവെന്ന നിബന്ധന നീക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്
വീടുകളില്‍ തുടരുന്ന ചിലര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് ഉണ്ട്.. അവര്‍ക്ക് പ്രത്യേകം ബോധവത്കരണം നല്‍കും. ഏതെങ്കിലും ഘട്ടത്തില്‍ രോഗം ഉണ്ടെന്ന സംശയം ഉയര്‍ന്നാല്‍ സ്വമേധയാ ആശുപത്രിയില്‍ പോകരുത്. കണ്ട്രോള് റൂമില്‍ അറിയിക്കുക. അപ്പോള്‍ തന്നെ നടപടികള്‍ ഉണ്ടാകും.
രോഗ വ്യാപനം ഉണ്ടായ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ പതിനാല് ദിവസം വീടുകളില്‍ തന്നെ തുടരണം. ഈ ദിവസങ്ങളില്‍ അവര്‍ പാലിക്കേണ്ട രീതികളെ കുറിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ ബോധവത്കകണം നല്‍കും. ഭയമല്ല ജാഗ്രതയാണ് വേണ്ടത്. സംസ്ഥാനത്ത് അതിഥി തൊഴിലാളികള്കക്കിടയില് ബോധവത്കരണം നല്ഡകും. കൊറോണയുടെ പശ്ചാത്തലത്തിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications