കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ മൂന്ന് കൊറോണ മരണം കൂടി; മരിച്ചത് മലപ്പുറം, കാസര്‍കോട്, തൃശൂര്‍ സ്വദേശികള്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്ത് മൂന്നു പേര്‍ കൂടി കൊറോണ രോഗം ബാധിച്ച് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ ഖാദര്‍ (71), കാസര്‍കോട് കുമ്പള സ്വദേശി അബ്ദു റഹ്മാന്‍ (70), തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി വര്‍ഗീസ് (71) എന്നിവരാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു ഖാദര്‍. പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു അബ്ദുറഹ്മാന്‍. മൂന്നു പേരും മറ്റു ചില അസുഖങ്ങളിലാണ് ആശുപത്രിയില്‍ ചികില്‍സ തേടിയത്. പിന്നീട് പരിശോധനയില്‍ കൊറോണ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

C

അബ്ദുല്‍ ഖാദറിനെ ശാരീരിക അസ്വാസ്ഥ്യം കാരണം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. കഴിഞ്ഞ 18ന് കൊറോണ സ്ഥിരീകരിച്ചതോടെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സമ്പര്‍ക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചത്. എന്നാല്‍ ആരില്‍ നിന്നാണ് രോഗം പകര്‍ന്നത് എന്ന് വ്യക്തമല്ല. പ്രമേഹവും രക്തസമ്മര്‍ദ്ദവുമുണ്ടായിരുന്നു. ശ്വാസ കോശ അസുഖങ്ങളും അലട്ടിയിരുന്നു. കഴിഞ്ഞദിവസം വെന്റിലേറ്ററിലേക്ക് മാറ്റി. പ്ലാസ്മ തെറാപ്പി നടത്തിയിരുന്നു.

ആന്റി ബോഡി പരിശോധനയില്‍ കൊറോണ സ്ഥിരീകരിച്ച വ്യക്തിയാണ് അബ്ദുറഹ്മാന്‍. ആദ്യം കാസര്‍കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഇദ്ദേഹം. കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് മരിച്ചത്.

തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് വര്‍ഗീസ് മരിച്ചത്. വിവിധ ശാരീരിക അസ്വാസ്ഥ്യങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. ഈ മാസം 18നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ഫലമുണ്ടായില്ല. ഇന്ന് രാവിലെ മരിച്ചു. ഭാര്യയ്ക്കും മകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഇന്ന് മരിച്ച മൂന്നു പേരുടെയും സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടക്കും.

ബിജെപി ദേശീയ നേതാവും മകനും ഉടന്‍ രാജിവയ്ക്കും; കൂടെ ഒട്ടേറെ നേതാക്കളും... ചര്‍ച്ച നടക്കുന്നുബിജെപി ദേശീയ നേതാവും മകനും ഉടന്‍ രാജിവയ്ക്കും; കൂടെ ഒട്ടേറെ നേതാക്കളും... ചര്‍ച്ച നടക്കുന്നു

English summary
Two more Corona Patients died in Malappuram and Kasargod today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X