മങ്കട കൊലപാതകം; അറസ്റ്റിലായ രണ്ടുപേര്‍ റിമാന്‍ഡില്‍
മലപ്പുറം: സദാചാര കൊലപാതകത്തിന്റെ പേരില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ രണ്ടുപേരെ കോടതി റിമാന്‍ഡ് ചെയ്തു മങ്കട കൂട്ടില്‍ പട്ടിക്കുന്ന് സക്കീര്‍ ഹുസൈന്‍ (39), പട്ടിക്കുന്ന് സുഹൈല്‍ (30) എന്നിവരെയാണ് മഞ്ചേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തത്. ഇനിയും മൂന്നുപേര്‍ കൂടി അറസ്റ്റിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇതോടെ സംഭവത്തിന്റെ പേരില്‍ ആകെ ആറു പേര്‍ അറസ്റ്റിലായി. നേരത്തെ പോലീസ് പിടിയിലായ ചെണ്ണേന്‍കുന്നന്‍ ഷെഫീഖ്(30), നായിക്കുത്ത് ഷറഫുദീന്‍(29), മങ്കട കൂട്ടില്‍ സ്വദേശികളായ നായിക്കുത്ത് അബ്ദുള്‍ നാസര്‍(36),പട്ടിക്കുത്ത് അബ്ദുള്‍ ഗഫൂര്‍(48) എന്നിവര്‍ റിമാന്‍ഡിലാണ്.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. മങ്കട കൂട്ടില്‍ പ്രദേശത്ത് സദാചാര ഗുണ്ടകളുടെ മര്‍ദനമേറ്റു പള്ളിപ്പടിയിലെ കുന്നശേരി നസീര്‍ ഹുസൈന്‍ (41) കൊല്ലപ്പെടുകയായിരുന്നു. പ്രദേശത്തെ ഒരു സ്ത്രീയുടെ വീട്ടില്‍ രാത്രിയിലെത്തിയ നസീറിനെ കാവല്‍നിന്ന സദാചാര ഗുണ്ടകള്‍ പിടികൂടി മര്‍ദ്ദിക്കുകയായിരുന്നു.
മര്‍ദ്ദനത്തെ തുടര്‍ന്ന് രക്തംവാര്‍ന്ന് കിടന്ന നസീറിനെ ആശുപത്രിയിലെത്തിക്കാന്‍ ഗുണ്ടകള്‍ സമ്മതിച്ചില്ല. നസീര്‍ മരിച്ചെന്ന് ഉറപ്പാക്കിയശേഷമാണ് പ്രതികള്‍ സ്ഥലംവിട്ടത്. നസീര്‍ സന്ദര്‍ശിച്ചതായി പറയുന്ന സ്ത്രീയുടെ ഭര്‍ത്താവിന്റെ ബന്ധുക്കളും അയല്‍ക്കാരുമാണ് പ്രതികള്‍. ഇവര്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ്.


Click it and Unblock the Notifications