കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ഇന്ന് 2 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; 14 പേര്‍ക്ക് രോഗം ഭേദമായി

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഒരാള്‍ക്ക് വീതമാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നു വന്നതും ഒരാള്‍ക്ക് സമ്പര്‍ക്കം വഴിയും രോഗം ബാധിച്ചതാണ്.

പതിനാല് പേര്‍ക്ക് രോഗമുക്തരായി. പാലക്കാട് 4, കൊല്ലം 3 കണ്ണൂര്‍ കാസര്‍ഗോഡ് രണ്ട് പേര്‍ക്കും പത്തനംതിട്ട മലപ്പുറം, കോഴിക്കോട് ജില്ലയില്‍ ഓരോ ആള്‍ക്കുമാണ് രോഗം ഭേദമായത്. ഇതുവരെ 491 പേര്‍ക്കാണ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്. അതില്‍ 111 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 20711 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 20285പേര്‍ വീടുകളിലും 426 പേര്‍ ആശുപത്രിയിലുമാണ് ചികിത്സയില്‍ കഴിയുന്നത്.

 pin7-15882472

ഇന്ന് 95 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 25973 സാമ്പിളുകള്‍ ഇതുവരേയും സംസ്ഥാനത്ത് നിന്നും പരിശോധനക്കയച്ചിട്ടുണ്ട്. 25135 എണ്ണം നെഗറ്റീവാ്ണ്. മുന്‍ഗണ വിഭാഗത്തില്‍പ്പെട്ട് 1508 സാമ്പിളുകളാണ് പ്രത്യേകം ശേഖരിച്ചത്. അതില്‍ 879 നെഗറ്റീവാണ്. കേരളത്തില്‍ കണ്ണൂര്‍ ജില്ലയിലാണ് ഏറ്റഴും കൂടുതല്‍ പേര്‍ ചികിത്സയില്‍ കഴിയുന്നത്.47 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. കോട്ടയം 18 പേരും ഇടുക്കി 14 ഉം കൊല്ലം 13 ഉം കാസര്‍ഗോഡ് 9 ഉം കോഴിക്കോട് 4പേരുമാണ് ചികിത്സയിലുള്ളത്. മലപ്പുറം തിരുവനന്തപുരം 2 പേരും പത്തനംതിട്ട, എറണാകുളം, പാലക്കാട് ജില്ലകളില്‍ ഒരാളുമാണ്് ചികിത്സയിലുള്ളത്.

തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയെ ഹോട്ടസ്‌പോര്‍ട്ട് പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊല്ലം ഓച്ചിറ, തൃക്കോവില്‍വട്ടം പഞ്ചായത്തുകളും കോട്ടയത്തെ ഉദയാപുരം പഞ്ചായത്തും പുതുതായി ഹോട്ട്‌സ്‌പോര്‍ട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 70 പ്രദേശങ്ങളാണ് ഹോട്ട്‌സ്‌പോര്‍ട്ട് കേന്ദ്രങ്ങളിലുള്ളത്.

കൊറോണ പ്രതിരോധ നടപടികള്‍ക്കായി കണ്ണൂര്‍ ജില്ലയില്‍ സപെഷ്യല്‍ ട്രാക്കിംഗ് ടീം പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ ഇരുപത് വീടുകളുടേയും ചുമതല രണ്ട് പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന ടീമിന് നല്‍കിയിട്ടുണ്ട്. ശാസ്ത്രീയ വിവിര ശേഖരണ രീതി ഉപയോഗിച്ച് ആളുകളുടെ സമ്പര്‍ക്കം കണ്ടെത്തും. ലോക്ക്ഡൗണിന് മുന്‍പ് വിദേശത്ത് നിന്നും മടങ്ങിയെത്തിയ ആളുകളുടെ നിരീക്ഷണ കാലാവധി കഴിഞ്ഞിട്ടുണ്ട്. അവരെ പരിശോധനകള്‍ക്ക് വിധേയമാക്കേണ്ടതായിട്ടുണ്ടെങ്കില്‍ അത് ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പൊതു സ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും ഇന്ന് മുതല്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മാസ്‌ക് ധരിക്കാത്തതിന് ഇന്ന് വൈകുന്നേരം നാല് മണിവരെ കേരളത്തില്‍ 954 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
Two more fresh covid case confirmed in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X