കാസര്‍ഗോഡ് പടന്നയില്‍ രണ്ട് പേരെ കൂടി കാണാതായി; ഐസിസ് ബന്ധമെന്ന് ബന്ധുക്കള്‍
കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയിലെ പടന്നയില്‍ രണ്ട് പേരെ കൂടി കാണാതായി. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ ചന്തേര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഷാര്‍ജയില്‍ നിന്ന് ഒരുമാസം മുമ്പ് ഇവര്‍ മുംബൈയിലെത്തിയെന്നും പിന്നീട് വിവരങ്ങളൊന്നും ഇല്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
കുടുംബ സമേതം രണ്ട് ജില്ലകളില്‍ നിന്ന് 16 പേര്‍ ഐസിസില്‍ ചേര്‍ന്നെന്നുള്ള വിവരം പുറത്തു വന്നതിനു പിന്നാലെയാണ് പടന്നയില്‍ നിന്നും രണ്ട് പേര്‍ കൂടി ഐസിസില്‍ പോയെന്ന് സംശയിക്കുന്നത്. അതേസമയം സംസ്ഥാനത്ത് നിന്നും നിരവധി പേര്‍ തീവ്രവാദ സംഘടനയായ ഐസിസില്‍ ചേര്‍ന്നുവെന്ന വിവരത്തെ തുടര്‍ന്ന് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു.

മംഗലാപുരം കേന്ദ്രീകരിച്ച് ഐസിസിലേക്ക് റിക്രൂട്ടിങ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് രഹസ്യന്വേഷണ ഏജന്‍സികള്‍ സ്ഥിതീകരിച്ചു.ശ്രീലങ്കയിലേക്ക് മതപഠനത്തിനായി പോകുന്നവരാണ് പിന്നീട് സിറിയയിലേക്കും യമനിലേക്കും കടക്കുന്നത്. ഉന്നത വിദ്യാഭ്യാസം നേടിയവരാണ് രണ്ട് ജില്ലകളില്‍ നിന്നും കാണാതായിരിക്കുന്നത്. അതിനാല്‍ റിക്രൂട്ടിങ് ഏജന്‍സികളുടെ പങ്ക് ഗൗരവമായി സംശയിക്കുന്നുണ്ട്.
വിദേശത്ത് ഐസിസ് ആശയങ്ങള്‍ പ്രചരിപ്പിച്ച മലയാളികളെ അടുത്തിടെയാണ് നാട്ടിലേക്ക് അയച്ചത്. ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് കേരളത്തിന്റെ ഐസിസിന്റെ വേരുകള്‍ തേടിയുള്ള അന്വേഷമം നടക്കുന്നത്.












Click it and Unblock the Notifications