കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആ' ബോട്ട് കേരളത്തെ ലക്ഷ്യം വച്ച് വന്നത് തന്നെ? 2 പാകിസ്താനികളെ കാണാനില്ല, ആയുധ കൈമാറ്റമോ?

  • By വിക്കി നഞ്ചപ്പ
Google Oneindia Malayalam News

ദില്ലി: കേരള തീരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ബോട്ടിനെപ്പറ്റി ദുരൂഹതകളേറുന്നു. ബോട്ടിലുണ്ടായിരുന്ന പാകിസ്താന്‍, ഇറാന്‍ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യാത്രയില്‍ ഇവരോടൊപ്പമുണ്ടായിരുന്ന രണ്ട് പാകിസ്താനികളെ കാണാനില്ലെന്നതാണ് അന്വേഷണത്തെ സംബന്ധിച്ച് വണ്‍ഇന്ത്യയ്ക്ക് ലഭിയ്ക്കുന്ന വിവരം. കാണാതായ പാകിസ്താനികള്‍ എവിടെയാണെന്നോ എന്താണ് അവരുടെ ലക്ഷ്യമെന്നോ വ്യക്തമല്ല. ദുരൂഹ സാഹചര്യത്തില്‍ ഇവരെ കാണാതായതും സുരക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്.

ബോട്ടില്‍ നിന്നും കണ്ടെടുത്ത തിരിച്ചറിയില്‍ രേഖകളിലാണ് രണ്ട് പേര്‍ കൂടി ബോട്ടിലുണ്ടായിരുന്ന കാര്യം പൊലീസ് മനസിലാക്കുന്നത്. ഇറാനില്‍ നിന്നാണ് ബോട്ടെത്തിയതെന്നും ബോട്ടിനുള്ളില്‍ ആയുധങ്ങളോ മയക്കുമരുന്നോ ഇല്ലായിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു. കേരളത്തില്‍ നിന്നും എന്തോ ശേഖരിയ്ക്കാനെത്തിയതാകാം ബോട്ടെന്നും സംശയമുണ്ട്.

Vizhinjam

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേയ്ക്ക് തീവ്രവാദം വ്യാപിപ്പിയ്ക്കുന്നതിന് വേണ്ടി ആയുധക്കടത്തിനെത്തിയതാകാം ബോട്ടെന്നും സംശയിക്കുന്നുണ്ട്. അതേ സമയം തങ്ങള്‍ മത്സ്യബന്ധനത്തൊഴിലാളികളാണെന്ന് ആവര്‍ത്തിയ്ക്കുകയാണ് അറസ്റ്റിലായ വിദേശികള്‍.

ജൂലൈ മൂന്ന് മുതലാണ് റഡാറില്‍ ബോട്ട് പ്രത്യക്ഷപ്പെട്ടത്. ആലപ്പുഴയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയായാണ് ബോട്ട് കണ്ടെത്തിയത്. ബോട്ട് കടലില്‍ കുറേ നാളുകളായി ചുറ്റിത്തിരിയുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. അതേ സമയം മാവോയിസ്റ്റുകള്‍ക്കുള്‍പ്പടെ ആയുധം എത്തിയ്ക്കാനെത്തിയതാണോ എന്ന സംശയവും നിലനില്‍ക്കുന്നു. ഇറാനിലെ കലാട്ടില്‍ നിന്നും മെയ് 25ന് യാത്ര തിരിച്ചതാണ് ബോട്ട്.

English summary
Did two Pakistani nationals get off the suspicious fishing trawler that was intercepted at Kerala on Sunday. A suspicious fishing trawler was intercepted 100 kilometres west of Allepy in Kerala on Sunday and when a search was conducted two identification cards of Pakistan nationals was found on it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X