അടൂരില്‍ പാറമട ഇടിഞ്ഞു വീണ്ട് രണ്ട്‌പേര്‍ മരിച്ചു
പത്തനംതിട്ട: പാറമട ഇടഞ്ഞുവീണ് പത്തനംതിട്ടയിലെ അടൂരില്‍ രണ്ടു പേര്‍ മരിച്ചു. പട്ടാഴി സ്വദേശി ഷിബു, അനീഷ് എന്നിവരാണ് മരിച്ചത്. ഒരാള്‍ പാറമടിയില്‍ കുടുങ്ങികിടക്കുന്നുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
അടൂര്‍ ഇളമണ്ണൂര്‍ കിന്‍ഫ്രാ പാര്‍ക്കിനുള്ളിലെ പാറമടയാണ് ഇടിഞ്ഞുവീണത്. രാവിലെ പാറപൊട്ടിയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പതിനഞ്ചോളം തൊഴിലാളികളാണ് പാറമടിയിലുണ്ടായിരുന്നത്. അപടകം നടക്കുന്ന സമയം എല്ലാവരും ഭക്ഷണം കഴിക്കാനായി പുറത്തുപൊയതുകൊണ്ട് വലിയൊരു അപകടം ഒഴിവായി.

ഷിബി സംഭവ സ്ഥലത്തു തന്നെ മരണമടഞ്ഞിരുന്നു. ഗുരുതരമായി പരിക്കേറ്റ അനീഷിനെ ആശുപത്രിലെത്തിച്ചു ചികിത്സയ്ക്കിടയൊണ് മരണം സംഭവിച്ചത്. പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തിലുള്ള സംഘം എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
മൂന്നു ജെ സി ബിയും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണ്. മണ്ണിടിച്ചില്‍ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ഇടയ്ക്കിടെ തടസപ്പെടുന്നുണ്ട്. അവശിഷ്ടങ്ങള്‍ക്ക്ടയില്‍ കുടുങ്ങികിടക്കുന്നതായി സംശയിക്കുന്നയാളെ രക്ഷപ്പെടിുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications