ഐഎസ്എല്‍ ഫൈനല്‍; വ്യാജ വെബ്സൈറ്റ് വഴി ടിക്കറ്റ് കരിഞ്ചന്തയില്‍...ഗ്യാലറി ടിക്കറ്റിന് 3000 രൂപ...
കരിഞ്ചന്തയില്‍ ടിക്കറ്റ് വില്ക്കാന് ശ്രമിച്ച രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു
കൊച്ചി: ഐഎസ്എല്‍ ഫൈനല്‍ മത്സരത്തിന് ടിക്കറ്റ് ലഭിക്കാത്തെ ആരാധകര്‍ അലയുമ്പോള്‍ കരിഞ്ചന്തയില്‍ ടിക്കറ്റ് വില്ക്കാന് ശ്രമിച്ച രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. isltickets.com എന്ന വ്യാജ വെബ്സൈറ്റ് നിര്‍മ്മിച്ച്, ഓണ്‍ലൈന്‍ വഴിയാണ് യുവാക്കള്‍ ടിക്കറ്റ് വില്ക്കാന് ശ്രമിച്ചത്.
300 രൂപയുടെ ഗ്യാലറി ടിക്കറ്റിന് 3000 രൂപ വരെയാണ് ഇവര്‍ ആവശ്യപ്പെട്ടത്. ബുക്ക് മൈ ഷോ വഴിയുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയും, കൗച്ചി സ്റ്റേഡിയത്തിലെ കൗണ്ടര്‍ വഴിയുള്ള ടിക്കറ്റ് വില്‍പ്പനയും ഇന്നലെ അവസാനിച്ചിരുന്നു. ഒട്ടേറെ ഫുട്ബോള്‍ പ്രേമികള്‍ക്ക് ടിക്കറ്റ് ലഭിച്ചിരുന്നില്ല. ടിക്കറ്റ് തീര്‍ന്നതിനെ തുടര്‍ന്ന് നിരാശരായ ആരാധകര്‍ കൊച്ചിയിലെ ടിക്കറ്റ് കൗണ്ടര്‍ അടിച്ചുതകര്‍ത്തിരുന്നു.

വ്യാജ വെബ്സൈറ്റ് വഴി കരിഞ്ചന്തയില്‍ ടിക്കറ്റ് വില്ക്കാന് ശ്രമിച്ചവരെ ശനിയാഴ്ചയാണ് പാലാരിവട്ടം പോലീസ് കസ്റ്റഡിയെടുത്തത്. സൈറ്റിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ 3000 രൂപ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ ടിക്കറ്റ് തരാമെന്നാണ് പ്രതികള്‍ പറഞ്ഞത്. കൂടുതല്‍ വിവരങ്ങള്‍ക്കായി പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്.
കൊച്ചിയില്‍ ഞായറാഴ്ച വൈകീട്ടാണ് ഐഎസ്എല്‍ ഫൈനല്‍. അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയാണ് ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍.
-
കൊച്ചിക്കാർ കാത്തിരിക്കുന്ന ഔട്ടർ റിംഗ് എപ്പോൾ വരും? ഗതാഗത കുരുക്ക് അഴിയും, നടപടികൾ ഇഴയുന്നു -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications