കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎസ്എല്‍ ഫൈനല്‍; വ്യാജ വെബ്‌സൈറ്റ് വഴി ടിക്കറ്റ് കരിഞ്ചന്തയില്‍...ഗ്യാലറി ടിക്കറ്റിന് 3000 രൂപ...

കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍ക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

  • By Afeef Musthafa
Google Oneindia Malayalam News

കൊച്ചി: ഐഎസ്എല്‍ ഫൈനല്‍ മത്സരത്തിന് ടിക്കറ്റ് ലഭിക്കാത്തെ ആരാധകര്‍ അലയുമ്പോള്‍ കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍ക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. isltickets.com എന്ന വ്യാജ വെബ്‌സൈറ്റ് നിര്‍മ്മിച്ച്, ഓണ്‍ലൈന്‍ വഴിയാണ് യുവാക്കള്‍ ടിക്കറ്റ് വില്‍ക്കാന്‍ ശ്രമിച്ചത്.

300 രൂപയുടെ ഗ്യാലറി ടിക്കറ്റിന് 3000 രൂപ വരെയാണ് ഇവര്‍ ആവശ്യപ്പെട്ടത്. ബുക്ക് മൈ ഷോ വഴിയുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയും, കൗച്ചി സ്റ്റേഡിയത്തിലെ കൗണ്ടര്‍ വഴിയുള്ള ടിക്കറ്റ് വില്‍പ്പനയും ഇന്നലെ അവസാനിച്ചിരുന്നു. ഒട്ടേറെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ടിക്കറ്റ് ലഭിച്ചിരുന്നില്ല. ടിക്കറ്റ് തീര്‍ന്നതിനെ തുടര്‍ന്ന് നിരാശരായ ആരാധകര്‍ കൊച്ചിയിലെ ടിക്കറ്റ് കൗണ്ടര്‍ അടിച്ചുതകര്‍ത്തിരുന്നു.

isl

വ്യാജ വെബ്‌സൈറ്റ് വഴി കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍ക്കാന്‍ ശ്രമിച്ചവരെ ശനിയാഴ്ചയാണ് പാലാരിവട്ടം പോലീസ് കസ്റ്റഡിയെടുത്തത്. സൈറ്റിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ 3000 രൂപ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ ടിക്കറ്റ് തരാമെന്നാണ് പ്രതികള്‍ പറഞ്ഞത്. കൂടുതല്‍ വിവരങ്ങള്‍ക്കായി പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്.

കൊച്ചിയില്‍ ഞായറാഴ്ച വൈകീട്ടാണ് ഐഎസ്എല്‍ ഫൈനല്‍. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയാണ് ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍.

English summary
ISL final; tickets are available in black market, two people arrested for black ticket sale.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X