Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടമ്മയെ മോഹിച്ച് യുവാക്കള്‍ തമ്മില്‍ തല്ലി; വീട്ടമ്മ ഗള്‍ഫില്‍, ഒന്നുമറിയാതെ ഭര്‍ത്താവും മക്കളും

കാസര്‍കോട്: പൊതുസ്ഥലത്ത് വച്ച് പൊരിഞ്ഞ സംഘട്ടനം. വിഷയം സ്ത്രീയാണ്. കുറച്ച് നേരം ആളുകള്‍ കണ്ടുനിന്നു. സംഘട്ടനം രൂക്ഷമാകുന്നുവെന്ന് കണ്ട ചിലര്‍ പോലീസിനെ വിളിച്ചു. പോലീസെത്തി രണ്ടുപേരെയും പൊക്കി. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന സത്യം ബോധ്യപ്പെട്ടത്.

നാട്ടുകാര്‍ സംശയിച്ച പോലെ തര്‍ക്ക വിഷയം സ്ത്രീ തന്നെയാണെന്നു ഇരുവരും സമ്മതിച്ചു. പക്ഷേ, ആ സ്ത്രീ വിവാഹം കഴിഞ്ഞ് ഭര്‍ത്താവും മക്കളുമൊക്കെയായി താമസിക്കുന്നു. അതും ഗള്‍ഫില്‍. പോലീസ് ചോദിച്ചപ്പോള്‍ ഇരുവരും കാര്യങ്ങള്‍ വിശദീകരിച്ചു. മംഗളമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

തര്‍ക്കം മൂത്ത് തമ്മില്‍ തല്ലി

തര്‍ക്കം മൂത്ത് തമ്മില്‍ തല്ലി

സ്റ്റാനി റോഡ്രിഗസ് എന്ന 40 കാരനും സുഭാഷ് എന്ന 35കാരനും തമ്മിലാണ് തര്‍ക്കമുണ്ടായത്. തര്‍ക്കം മൂത്ത് തമ്മില്‍ തല്ലിലെത്തി കാര്യങ്ങള്‍.

ഗള്‍ഫിലുള്ള വീട്ടമ്മ

ഗള്‍ഫിലുള്ള വീട്ടമ്മ

വിദ്യാനഗര്‍ കൊല്ലങ്കാന സ്വദേശിയാണ് സ്റ്റാനി റോഡ്രിഗസ്. സുഭാഷ് തിരുവനന്തപുരത്തുകാരനും. ഇരുവരും ഗള്‍ഫിലുള്ള വീട്ടമ്മയുടെ പേരു പറഞ്ഞാണ് തല്ലുണ്ടാക്കിയത്.

പോലീസ് സ്ഥലത്തെത്തി

പോലീസ് സ്ഥലത്തെത്തി

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. രണ്ടുപേരോടും വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അപ്പോഴാണ് വീട്ടമ്മയെ സ്വന്തമാക്കുന്ന കാര്യത്തിലാണ് തര്‍ക്കം നടന്നതെന്ന് വ്യക്തമായത്.

കൊല്ലങ്കാന സ്വദേശിനി

കൊല്ലങ്കാന സ്വദേശിനി

കൊല്ലങ്കാന സ്വദേശി തന്നെയാണ് യുവതിയായ വീട്ടമ്മ. സ്റ്റാനി റോഡ്രിഗസിനും സുഭാഷിനും വീട്ടമ്മയെ സ്വന്തമാക്കണം. ഇതുപറഞ്ഞായിരുന്നു തര്‍ക്കം.

ഇരുവര്‍ക്കും വേണം

ഇരുവര്‍ക്കും വേണം

വീട്ടമ്മ ഇപ്പോള്‍ ഗള്‍ഫിലാണുള്ളത്. ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം ഗള്‍ഫിലാണ് കുറച്ചുനാളായി അവര്‍. പക്ഷേ, സ്റ്റാനി റോഡ്രിഗസിനും സുഭാഷിനും അവരെ സ്വന്തമാക്കണമത്രെ.

 രാത്രി പതിനൊന്ന് മണിക്ക്

രാത്രി പതിനൊന്ന് മണിക്ക്

ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിക്കാണ് ഇരുവരും തല്ലുണ്ടാക്കിയത്. കൊല്ലങ്കാന റോഡില്‍ വച്ച് ഇരുവരും തമ്മില്‍ തല്ലിയത് കണ്ട നാട്ടുകാര്‍ വിവരം അന്വേഷിച്ചു.

കസ്റ്റഡിയിലെടുത്തു

കസ്റ്റഡിയിലെടുത്തു

പക്ഷേ, തര്‍ക്കം നിന്നില്ല. തുടര്‍ന്ന പോലീസിനെ അറിയിച്ചു. വിദ്യാനഗര്‍ എസ്‌ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലെത്തിയ പോലീസാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

പിന്‍മാറില്ലെന്ന് സുഭാഷ്

പിന്‍മാറില്ലെന്ന് സുഭാഷ്

വീട്ടമ്മയായ യുവതി തന്റെ ഭാര്യയാണെന്നു സ്റ്റാനി റോഡ്രിഗസ് അവകാശപ്പെട്ടപ്പോള്‍ സമാനമായ അവകാശവാദം സുഭാഷും ഉന്നയിച്ചു. തന്റെ ആവശ്യത്തില്‍ നിന്ന പിന്‍മാറില്ലെന്ന് സുഭാഷ് തീര്‍ത്തുപറഞ്ഞു.

ശല്യമുണ്ടാക്കി എന്ന വകുപ്പ്

ശല്യമുണ്ടാക്കി എന്ന വകുപ്പ്

ഇതോടെ ഉന്തുംതള്ളുമുണ്ടായി. പിന്നീട് ഇരുവരും തമ്മില്‍ തല്ലുകയും ചെയതു. പൊതുസ്ഥലത്ത് സംഘട്ടനത്തിലേര്‍പ്പെട്ട് ശല്യമുണ്ടാക്കി എന്ന വകുപ്പു പ്രകാരമാണ് ഇരുവര്‍ക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്.

അറിയാത്ത കാര്യങ്ങള്‍

അറിയാത്ത കാര്യങ്ങള്‍

എന്നാല്‍ വീട്ടമ്മ ഇരുവരെയും അറിയുമോ, സംഘട്ടന കാര്യം അവര്‍ അറിഞ്ഞിട്ടുണ്ടോ, ഭര്‍ത്താവും കുട്ടികളും ഇക്കാര്യം അറിഞ്ഞോ എന്നീ കാര്യങ്ങള്‍ വ്യക്തമല്ല. പോലീസിന് നിര്‍ണായകമായ വിവരങ്ങള്‍ സ്റ്റാനി റോഡ്രിഗസില്‍ നിന്നു സുഭാഷില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+