ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് പതിനഞ്ചുകാരന്‍ അടക്കം രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്: മലപ്പുറം ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. യുവാവും ബന്ധുവായ പതിനഞ്ചുകാരനുമാണ് മുങ്ങി മരിച്ചത്. കാരാട് കണ്ണാഞ്ചേരി ജൗഹറും, ഇവരുടെ സഹോദരന്റെ മകന്‍ നബ്‌സാന്‍ എന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ് ചാലിയാറില്‍ മുങ്ങി മരിച്ചത്. പുഴയില്‍ കക്ക എടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും.
ചാലിയാറിലെ ആഴത്തിലുള്ള കയത്തില്‍പ്പെട്ട ഇവരെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇവര്‍ക്ക് വേണ്ടി മണിക്കൂറുകള്‍ നീണ്ട തിരച്ചിലിലായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ഇവരെ രക്ഷപ്പടുത്താമെന്ന പ്രതീക്ഷകള്‍ മുഴുവന്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെ ഇല്ലാതാവുകയായിരുന്നു.

ഞായറാഴ്ച്ച് വൈകീട്ട് ആറരയോടെ ജൗഹറും കുടുംബവും പുഴ കാണാന്‍ എത്തുകയായിരുന്നു. തുടര്‍ന്നാണ് കക്ക വാരാന്‍ ഇറങ്ങിയത്. അതേസമയം ഇവര്‍ക്കൊപ്പം വെള്ളത്തില്‍ പോയ നാലുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.












Click it and Unblock the Notifications