Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് കടമുറിയില്‍ രണ്ട് യുവാക്കള്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: കാരക്കോണത്ത് മൈക്ക് സെറ്റ് കടയില്‍ രണ്ട് യുവാക്കള്‍ മരിച്ച നിലയില്‍. കാരായിക്കോണം മഞ്ചവിളാകം വിനോദ് കുമാര്‍(20), കൈതോട്ടുകുളം ലക്ഷം വീട് കോളനിയില്‍ അജയന്‍(15) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൈക്ക് ഒപ്പറേറ്റര്‍മാരായ ഇവര്‍ ജോലി കഴിഞ്ഞ ശേഷം കടയില്‍ തന്നെയാണ് കിടന്നുറങ്ങിയത്. രാവിലെ കടയുടമ കടയിലെത്തിയപ്പോഴാണ് ഇരുവരും മരിച്ചുകിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

dead body

രാത്രിയില്‍ വൈദ്യുതി പോയപ്പോള്‍ ഇവര്‍ ജനറേറ്റര്‍ ഓണ്‍ ചെയ്തുകാണുമെന്നും അതില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്നും പൊലീസ് പറഞ്ഞു. ബോഡി പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+