അഴുക്കുചാല്‍ വൃത്തിയാക്കാനിറങ്ങിയ രണ്ട് പേര്‍ മരിച്ചു.
കോട്ടയം: ഏറ്റുമാനൂരില്‍ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ രണ്ട് പേര്‍ ശ്വാസം മുട്ടി മരിച്ചു. കാണാക്കരിയില്‍ സ്വകാര്യ ഹോട്ടലിനോട് ചേര്‍ന്നുള്ള അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെയാണ് മരിച്ചത്. കാണക്കാരി സ്വദേശികളായ ജോമോന്‍(35), ബിനോയ്(35) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. മാന്‍ഹോള്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ ഇരുവര്‍ക്കും ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് അവശനിലയിലായ രണ്ട് പേരെയും ഹോട്ടല്‍ ജീവനക്കാര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications