അഞ്ച് കോടി രൂപ മൂല്യം വരുന്ന ആംബർഗ്രിസുമായി രണ്ട് പേർ കൊച്ചിയിൽ പിടിയിൽ
കൊച്ചി: കൊച്ചിയിൽ ആംബർഗ്രിസുമായി രണ്ട് പേർ പിടിയിൽ. പാലക്കാട് സ്വദേശികളായി വിശാഖ് കെ എൻ, രാഹുൽ എൻ എന്നിവരാണ് ഡി ആർ ഐയുടെ പിടിയിലായത്. ഇവരിൽ നിന്ന് 8.7 കിലോഗ്രാം ആംബർഗ്രീസ് കണ്ടെടുത്തു.
അഞ്ച് കോടി രൂപ മൂല്യം വരുമെന്നാണ് പുറത്തുവരുന്ന വിവരം. ഇരുവരേയും വിശദമായി ചോദ്യം ചെയ്യുകയാണ്. എവിടെ നിന്നാണ് ഇത് എത്തിച്ചത് എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്.

ലോകത്തെ സമുദ്രങ്ങളിൽ ഏറ്റവും സാധാരണമായ തിമിംഗലം ആണ് ആഴക്കടലിൽ ഇരതേടുന്ന എണ്ണത്തിമിംഗലം. വംശനാശത്തിന്റെ നിഴലിൽ നിൽക്കുന്ന എണ്ണത്തിമിംഗലത്തിൽ (sperm whale) നിന്നു ലഭിക്കുന്ന ഒരു ഉല്പന്നം ആണ് ആംബർഗ്രിസ്.
സ്ത്രീ- പുരുഷ എണ്ണത്തിമിംഗലങ്ങളിലും അപൂർവ്വമായി കുള്ളൻ ( പിഗ്മി ) എണ്ണത്തിമിംഗലത്തിലും ( കോഗിയ ബ്രെവിസെപ്സ് ) ആംബർഗ്രിസ് ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്.ഔഷധ കൂട്ടായും സുഗന്ധദ്രവ്യ നിർമ്മാണത്തിനും ആയിരത്തിലേറെ വർഷങ്ങളായി ആംബർഗ്രീസ് ഉപയോഗപ്പെടുത്തുന്നുണ്ട്. പെർഫ്യൂമുകളിലെ സുഗന്ധം കൂടുതൽ നേരെ നിലനിർത്താൻ സഹായിക്കുന്ന ഒരു പ്രകൃതിദത്ത പശ ( ഫിക്സേറ്റീവ് ) എന്ന നിലയിൽ സുഗന്ധദ്രവ്യ വിപണിയിൽ ഇവയ്ക്ക് സ്വർണത്തേക്കാൾ വിലയുണ്ട്.












Click it and Unblock the Notifications