കാസർകോട് സ്കൂള്‍ വിദ്യാർത്ഥിയുടെ മരണം; രണ്ട് പേര്‍ റിമാണ്ടില്‍
ഉദുമ: മുഹമ്മദ് ജാസിമി(15)ന്റെ മരണവുമായി ബന്ധപ്പെട്ട് പിടിയിലായ രണ്ട് പേരെ കോടതി റിമാണ്ട് ചെയ്തു. കളനാട്ടെ സമീര്‍ (20), വിനീഷ് എന്ന ബബ്ലു(20) എന്നിവരാണ് റിമാണ്ടിലായത്. ഇവര്‍ക്കൊപ്പം പിടിയിലായ 16കാരനെ ജുവൈനല്‍ ഹോമിലേക്ക് മാറ്റി. കഞ്ചാവ് കൈവശം വെച്ചതിന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് കഞ്ചാവ് നല്‍കിയതിനും കഞ്ചാവ് ഉപയോഗിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

അതേ സമയം കുട്ടികള്‍ക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തെക്കുറിച്ച് പൊലീസ് ഊര്‍ജ്ജിതമായി അന്വേഷിച്ച് വരികയാണ്. ബേക്കല്‍ സി.ഐ. വി.കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കഞ്ചാവ് മാഫിയയുടെ പ്രധാന കണ്ണിയാണ് സമീര്‍ എന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കര്‍ണ്ണാടകയില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് എത്തിക്കുന്നതെന്നും തീരദേശ മേഖലയിലാണ് വില്‍പ്പന നടത്തുന്നതെന്നും വിവരമുണ്ട്. റിമാണ്ടില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വിട്ടു കിട്ടിയാലെ കൂടുതല്‍ വിവരങ്ങള്‍ അറിയാനാവുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications