തീവണ്ടി യാത്രക്കാരന്റെ കണ്ണില്‍ മുളക്‌പൊടി എറിഞ്ഞ് കവര്‍ന്നത് 16 ലക്ഷം; 2 പേര്‍ അറസ്റ്റില്‍
രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ട കണ്ണൂരില്‍ നിന്ന് മംഗലാപുരം വഴി പോകുന്ന യശ്വന്ത്പൂര്‍ ട്രെയിനിലെ യാത്രക്കാരന്റെ കണ്ണില്‍ മുളക്‌പൊടി എറിഞ്ഞ് കവര്‍ച്ച നടത്തുകയായിരുന്നു.
കണ്ണൂര്‍: തീവണ്ടി യാത്രക്കാരന്റെ 16 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് കണ്ണൂര്‍ സ്വദേശികള്‍ പിടിയില്‍. കണ്ണൂര്‍ കുഞ്ഞിപ്പള്ളി സ്വദേശികളായ പി ലിജിന്‍(23), കെപി മസീഫ്(23) എന്നിവരാണ് പിടിയിലായത്. 2015 മെയ് 26ന് വൈകിട്ട് നലോടെ കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നടന്ന സംഭാവത്തിലാണ് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ട കണ്ണൂരില്‍ നിന്ന് മംഗലാപുരം വഴി പോകുന്ന യശ്വന്ത്പൂര്‍ ട്രെയിനിലെ യാത്രക്കാരന്റെ കണ്ണില്‍ മുളക്‌പൊടി എറിഞ്ഞ് കവര്‍ച്ച നടത്തുകയായിരുന്നു. എഞ്ചിനോട് ചേര്‍ന്ന ജനറല്‍ കംപാര്‍ട്ട്‌മെന്റിലിരിക്കുകയായിരുന്ന മംഗലാപുരം സ്വദേശി ജയതീര്‍ത്ഥയുടെ കൈയ്യില്‍ നിന്നാണ് പണം തട്ടിയത്.

സ്വകാര്യ സ്ഥപനത്തിലെ ജീവനക്കാരനാണ് ജയതീര്‍ത്ഥ. കലക്ഷനെടുത്ത പണവുമായി ട്രെയിനില്‍ മടങ്ങാനിരിക്കെയാണ് സംഭവം. ബാഗ് തട്ടിപ്പറിച്ച് ലിജിലും മസീഫും ഓട് രക്ഷപ്പെടുകയായിരുന്നു. ഇവര്‍ക്ക് പുറമേ രണ്ട് പേര്‍ കൂടി സംഘത്തിലുള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.












Click it and Unblock the Notifications