• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പെട്ടിമുടിയിൽ മണ്ണിൽ മറഞ്ഞവരെ കണ്ടെത്തി മായയും ഡോണയും, മിടുക്കരായ പോലീസ് നായ്ക്കൾ

മൂന്നാര്‍: ഇടുക്കിയിലെ പെട്ടിമുടി കേരളത്തിന്റെ കണ്ണീരായി മാറിയിരിക്കുകയാണ്. കനത്ത മഴയില്‍ തൊഴിലാളികളുടെ ലായങ്ങള്‍ക്ക് മേല്‍ മണ്ണിടിഞ്ഞ് വീണുണ്ടായ ദുരന്തത്തില്‍ ഇതുവരെ 52 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്.

മണ്ണ് വന്ന് മൂടി പ്രദേശത്ത് നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകരെ സഹായിക്കുന്നത് രണ്ട് നായ്ക്കളാണ്. മായയും ഡോണയും. പരിശീലനം കിട്ടിയ നായ്ക്കൾ പെട്ടിമുടിയിലെ രക്ഷാ പ്രവർത്തനത്തിൽ ചെറിയ പങ്കല്ല വഹിക്കുന്നത്.

മായയും ഡോണയും

മായയും ഡോണയും

കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' ദുരന്തം പെയ്തിറങ്ങിയ രാജമല പെട്ടിമുടിയിലെ മണ്ണിൽ മറഞ്ഞവരെ കണ്ടെത്താനായുള്ള ദൗത്യത്തിൽ പോലീസ് ഉദ്യോഗസ്ഥരോടൊപ്പം ശ്വാനസേനയിലെ മായയുടെയും ഡോണയുടെയും പങ്കും നിർണായകമാവുകയാണ്. പൊലീസ് നായ്ക്കളായ മായയുടെയും ഡോണയുടെയും പരിശീലനം പൂർത്തിയായിട്ടില്ല. എങ്കിലും ദുരന്തമുഖത്തു നിന്നു മൃതദേഹങ്ങൾ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ്.

സ്ഥലം തിരിച്ചറിഞ്ഞത് മായയും ഡോണയും

സ്ഥലം തിരിച്ചറിഞ്ഞത് മായയും ഡോണയും

ഇന്നലെ ആദ്യം കണ്ടെടുത്ത മൃതദേഹങ്ങൾ കിടന്ന സ്ഥലം തിരിച്ചറിഞ്ഞത് മായയും ഡോണയുമാണ്. കെഡാവർ, സെർച് ആൻഡ് റെസ്ക്യു വിഭാഗത്തിൽ പരിശീലനം നടത്തുന്ന ഇന്ത്യയിലെ ആദ്യ പൊലീസ് നായ്ക്കളാണ് ഇവ. തൃശൂർ പൊലീസ് അക്കാദമിയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ഇവയെ പെട്ടിമുടിയിലെത്തിച്ചത്. ലഹരിമരുന്നും സ്ഫോടകവസ്തുക്കളും മണത്തറിയാൻ പരിശീലനം നൽകാറുണ്ടെങ്കിലും മണ്ണിനടിയിലെ മൃതദേഹങ്ങളെയോ ജീവനോടെ മണ്ണിൽ അകപ്പെട്ടവരെയോ കണ്ടെത്താനുള്ള പരിശീലനം നൽകുന്നത് ആദ്യമായാണ്.

പത്ത് മാസം മാത്രം പ്രായമുളള ലില്ലി

പത്ത് മാസം മാത്രം പ്രായമുളള ലില്ലി

മായ ബെൽജിയം മാലിനോയ്സ് ഇനത്തിലും ഡോണ ലാബ്രഡോർ ഇനത്തിലും പെട്ടതാണ്. കവളപ്പാറ ദുരന്തത്തിനു ശേഷമാണ് നായ്ക്കൾക്കു മൃതദേഹം വീണ്ടെടുക്കാനും മണ്ണിൽ അകപ്പെട്ടവരെ കണ്ടുപിടിക്കാനുമുള്ള പരിശീലനം നൽകാൻ പൊലീസ് തീരുമാനിച്ചത്''. ബെല്‍ജിയം മെലിനോയിസ് വിഭാഗത്തില്‍പ്പെട്ട പത്ത് മാസം മാത്രം പ്രായമുളള ലില്ലിയെന്ന പോലീസ് നായയാണ് മണ്ണിനടിയില്‍ നിന്ന് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മൃതദേഹങ്ങള്‍ കണ്ടെത്തുന്നതില്‍ വിദഗ്ദ്ധ പരിശീലനം

മൃതദേഹങ്ങള്‍ കണ്ടെത്തുന്നതില്‍ വിദഗ്ദ്ധ പരിശീലനം

തൃശൂരിലെ കേരള പോലീസ് അക്കാദമിയില്‍ നടക്കുന്ന പരിശീലനം പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് മായ എന്ന് വിളിക്കുന്ന ലില്ലിയെയും കൂട്ടുകാരി ഡോണയെയും പ്രത്യേക ദൗത്യത്തിനായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മുന്‍കൈയ്യെടുത്ത് മൂന്നാറിലേയ്ക്ക് അയച്ചത്. രണ്ട് ബാച്ചുകളിലായി പരിശീലനം നേടുന്ന പോലീസ് സേനയിലെ പുതിയ ബാച്ചിലെ 35 നായ്ക്കളില്‍ പെട്ടവരാണിവര്‍. മായ ഉള്‍പ്പെടെ രണ്ട് നായ്ക്കള്‍ക്കാണ് മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതില്‍ വിദഗ്ദ്ധ പരിശീലനം നല്‍കുന്നത്.

വിശ്രമമില്ലാതെ അഞ്ച് മണിക്കൂര്‍ വരെ

വിശ്രമമില്ലാതെ അഞ്ച് മണിക്കൂര്‍ വരെ

സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.ജി.സുരേഷ് ആണ് പരിശീലകന്‍. പി. പ്രഭാത് ആണ് ഹാന്റ്ലർ. ജോർജ് മാനുവൽ കെ.എസ് അസിസ്റ്റന്റ് ഹാന്റ്ലറും.

മൂന്നാറിലെത്തിയ ഡോണ എന്ന നായ് മണ്ണിനടിയില്‍ മനുഷ്യര്‍ ജീവനോടെയുണ്ടെങ്കില്‍ കണ്ടുപിടിക്കാന്‍ വിദഗ്ദ്ധ പരിശീലനം നേടിയതാണ്. അഞ്ച് മണിക്കൂര്‍ വരെ തുടര്‍ച്ചയായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കാന്‍ വര്‍ക്കിംഗ് ലാബ്രഡോർ വിഭാഗത്തില്‍ പെട്ട ഡോണയ്ക്ക് കഴിയും.

പഞ്ചാബ് പോലീസിൽ നിന്ന്

പഞ്ചാബ് പോലീസിൽ നിന്ന്

പ്രദീപ്. പി ആണ് ഹാന്റ്ലർ. അനീഷ് ടി.ആർ അസിസ്റ്റന്റ് ഹാന്റ്ലർ ആണ്. നാളെയും ഇവയുടെ സേവനം മൂന്നാറിൽ ലഭ്യമാക്കും. കാടിനുളളിലെ തെരച്ചിലിനും വിധ്വംസക പ്രവര്‍ത്തകരെയും സ്ഫോടകവസ്തുക്കളും കണ്ടെത്തുന്നതിനും ബാച്ചിലെ മറ്റ് നായ്ക്കള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. കളവ്, കൊലപാതകം മുതലായ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനുളള വിദഗ്ദ്ധ പരിശീലനവും നല്‍കുന്നുണ്ട്. പഞ്ചാബ് പോലീസിന്റെ പരിശീലന കേന്ദ്രത്തിൽ നിന്നാണ് ഇവയെ വാങ്ങിയത്.

അഞ്ച് കേസുകള്‍ കണ്ടെത്തി

അഞ്ച് കേസുകള്‍ കണ്ടെത്തി

കേരള പോലീസിലെ എട്ട് നായ്ക്കള്‍ക്ക് മയക്കുമരുന്ന് കണ്ടെത്താന്‍ പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. പരിശീലനം കഴിഞ്ഞ് വിവിധ ജില്ലകളില്‍ നിയോഗിക്കപ്പെട്ട ഇവ ഇതിനകംതന്നെ അഞ്ച് കേസുകള്‍ കണ്ടെത്തിക്കഴിഞ്ഞു. സംസ്ഥാന പോലീസ് സേനയില്‍ ഉള്‍പ്പെടുത്തുന്നതിനായി കൂടുതല്‍ നായ്ക്കളെ വാങ്ങി വിദഗ്ദ്ധ പരിശീലനം നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. ഉയര്‍ന്ന ബ്രീഡില്‍പ്പെട്ട എട്ട് നായ്ക്കുട്ടികളെയാകും ഉടനെ വാങ്ങുക.

എട്ടുജില്ലകളില്‍ നിയോഗിക്കും

എട്ടുജില്ലകളില്‍ നിയോഗിക്കും

രക്ഷാപ്രവര്‍ത്തനത്തിൽ പ്രാധാന്യം നല്‍കിക്കൊണ്ടുളള പരിശീലനത്തിനുശേഷം ഇവയെ എട്ടുജില്ലകളില്‍ നിയോഗിക്കും. സംസ്ഥാനത്ത് നിലവില്‍ എല്ലാ ജില്ലകളിലും ഡോഗ് സ്ക്വാഡുകള്‍ ഉണ്ട്. 150 നായ്ക്കളാണ് കേരള പോലീസില്‍ ഉളളത്. കൂടാതെ സേനയില്‍ നിന്ന് വിരമിക്കുന്ന നായ്ക്കളുടെ വിശ്രമകേന്ദ്രമായ തൃശൂര്‍ കേരള പോലീസ് അക്കാദമിയിലെ വിശ്രാന്തിയില്‍ 19 നായ്ക്കള്‍ വിശ്രമജീവിതം നയിക്കുന്നുമുണ്ട്''.

English summary
Two police dogs helps rescue operations in pettimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X