India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലപ്പുഴയില്‍ ആയുധങ്ങളുമായി ആര്‍എസ്എസുകാര്‍ പിടിയില്‍; ലക്ഷ്യം എസ്ഡിപിഐ നേതാവ്, കേസ്

Google Oneindia Malayalam News

ആലപ്പുഴ: രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി പിടിയില്‍. സുമേഷ്, ശ്രീനാഥ് എന്നിവരാണ് അറസ്റ്റിലായത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ വെട്ടിക്കൊന്ന സ്ഥലത്തിന് സമീപം വച്ചാണ് ഇവര്‍ പിടിയിലായത്. സംശയകരമായ സാഹചര്യത്തില്‍ കണ്ടതോടെ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. എസ്ഡിപിഐ നേതാവിനെ വധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവരെത്തിയതെന്ന് പോലീസ് പറയുന്നു.

ആലപ്പുഴ മണ്ഡലം എസ്ഡിപിഐ വൈസ് പ്രസിഡന്റും മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെംബറുമായ നവാസ് നൈനയെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇവര്‍ക്കെതിരായ കേസ്. വാള്‍ ഉപയോഗിച്ച് നൈനയെ വെട്ടാന്‍ ഇവര്‍ ശ്രമിക്കുകയായിരുന്നുവത്രെ. ഇവരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചുവെന്നും വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു. ഇവരുടെ വീടുകളിലും പോലീസ് പരിശോധന നടത്തി.

അറസ്റ്റിലായവര്‍ നേരത്തെ മറ്റുചില കേസുകളില്‍ പ്രതികളാണ്. ഞായറാഴ്ച അര്‍ധരാത്രിയാണ് ഇവര്‍ പിടിയിലായത്. നവാസ് നൈന ഉള്‍പ്പെടെ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ബൈക്കില്‍ വരുമ്പോള്‍ പ്രതികള്‍ തടയുകയും തര്‍ക്കമുണ്ടാകുകയും വാള്‍ വീശുകയും ചെയ്തു. ഇതോടെയാണ് നാട്ടുകാര്‍ ഇടപെട്ടതും പോലീസിനെ വിവരം അറിയിച്ചതും. തുടര്‍ന്ന് ശ്രീനാഥിന്റെയും സുമേഷിന്റെയും വീട്ടില്‍ പോലീസ് പരിശോധന നടത്തി. ആയുധങ്ങള്‍ പിടിച്ചെന്നും പോലീസ് പറയുന്നു.

പ്രിയങ്കയുമായി 2 കോടിയുടെ ഇടപാട്; ഇപ്പോള്‍ ആരും ജീവിച്ചിരിക്കുന്നില്ലല്ലോ എന്ന് കോണ്‍ഗ്രസ് നേതാവ്പ്രിയങ്കയുമായി 2 കോടിയുടെ ഇടപാട്; ഇപ്പോള്‍ ആരും ജീവിച്ചിരിക്കുന്നില്ലല്ലോ എന്ന് കോണ്‍ഗ്രസ് നേതാവ്

എസ്ഡിപിഐ-ആര്‍എസ്എസ് സ്വാധീന മേഖലകളില്‍ പോലീസ് പ്രത്യേക നിരീക്ഷണം നടത്തിവരുന്നതിനിടെയാണ് ഈ സംഭവം. നേരത്തെ കേരളക്കരയെ ഞെട്ടിച്ച രണ്ടു കൊലപാതകങ്ങള്‍ നടന്ന പ്രദേശങ്ങളാണിവ. നവാസ് നൈനക്ക് നേരെ വടിവാള്‍ വീശിയപ്പോള്‍ കൂടെയുണ്ടായിരുന്ന വ്യക്തി തടഞ്ഞില്ലായിരുന്നു എങ്കില്‍ മരണം സംഭവിക്കുമായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇത് ക്രമസമാധാന സാഹചര്യം വഷളാകാനും ഇടയാക്കുമായിരുന്നു. നവാസ് നൈനക്കൊപ്പമുണ്ടായിരുന്ന നൗഷാദ് എന്നയാള്‍ക്ക് പരിക്കേറ്റു. പ്രതികളുടെ ലക്ഷ്യം, ഇവരെ കൃത്യത്തിന് പ്രേരിപ്പിച്ചതാര്, ഗൂഢാലോചനയുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം പോലീസ് അന്വേഷിച്ചുവരികയാണ്. ഉന്നത ഉദ്യോഗസ്ഥര്‍ പ്രതികളെ ഇന്ന് ചോദ്യം ചെയ്യും.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18ന് രാത്രിയാണ് ഈ പ്രദേശത്ത് വച്ച് കെഎസ് ഷാന്‍ കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം ഷാനിന്റെ ബൈക്കില്‍ ഇടിച്ച് വീഴ്ത്തിയ ശേഷമാണ് കൃത്യം ചെയ്തത്. തൊട്ടടുത്ത ദിവസം രാവിലെ ബിജെപി സംസ്ഥാന നേതാവ് രണ്‍ജീത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടു. രണ്ടു സംഭവത്തിലും പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഇനിയും സംഘര്‍ഷ സാധ്യത പോലീസ് മുന്‍കൂട്ടി കാണുന്നു. അതിനിടെയാണ് പുതിയ സംഭവം.

cmsvideo
  18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam
  English summary
  Two RSS Workers Arrested in Alappuzha; Police Registered case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X