ക്ഷേത്രക്കുളത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു
ഷൊര്‍ണൂര്‍: നീന്തല്‍ പഠിയ്ക്കാന്‍ ക്ഷേത്രക്കുളത്തിലിറങ്ങിയ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു. ഷൊര്‍ണൂര്‍ കവളപ്പാറയിലാണ് സംഭവം.
പതിയടത്ത് മഠത്തില്‍ ശ്രീരാമന്‍ എമ്പ്രാന്തിരിയുടെ മകള്‍ ദേവിക, പാപ്പള്ളി ഹൗസില്‍ അനില്‍ കുമാറിന്റെ മകള്‍ ആര്യ എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ക്കും പത്ത് വയസ്സാണ് പ്രായം.

വീടിനടത്തുള്ള എറുപ്പേ ശിവക്ഷേത്രത്തിലെ കുളത്തിലാണ് പെണ്‍കുട്ടികള്‍ നീന്തല്‍ പഠിയ്ക്കാനിറങ്ങിയത്. നാട്ടുകാര്‍ ഓടിയെത്തി രണ്ട് പേരേയും കുളത്തില്‍ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ജീവന്‍ രക്ഷിയ്ക്കാന്‍ ആയില്ല.












Click it and Unblock the Notifications