വയനാട്ടിൽ കുളത്തിൽ വീണ് രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു: മരിച്ചത് ബന്ധുക്കള്‍!
സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ കനത്തമഴ തുടരുന്നതിനിടെ മറ്റൊരു ദുരന്തവാര്‍ത്ത കൂടി. സുല്‍ത്താന്‍ബത്തേരി താലൂക്കിലെ ചീരാല്‍ കുടുക്കിയില്‍ എട്ടും, ഏഴും വയസ്സുള്ള വിദ്യാര്‍ത്ഥികള്‍ കുളത്തില്‍ വീണ് മുങ്ങി മരിച്ചു. കേരള-തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ ബിദര്‍ക്കാട് തോട്ടത്തില്‍ ഫിറോസിന്റെ മകന്‍ മുഹമ്മദ് ഷാഹില്‍ (എട്ട്), കരിക്കല്‍ ഷിഹാബിന്റെ മകള്‍ സന ഫാത്തിമ (ഏഴ്) എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്.

ബന്ധുക്കളായ ഇരുവരും കുടുക്കിയിലെ മറ്റൊരു ബന്ധുവിന്റെ വീട്ടിലെത്തിയതായിരുന്നു. കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുളത്തില്‍ വീണാണ് അപകടമുണ്ടായത്.













Click it and Unblock the Notifications