തിരുവനന്തപുരം: തിരുവനന്തപുരത്ത് ആറ്റിങ്ങലില്‍ വീട് കയറി അക്രമം. അക്രമത്തില്‍ ആലംകോട് സ്വദേശിനി ഓമനയും പേരക്കുട്ടി സ്വാസ്തിയുമാണ് അക്രമികളുടെ വെട്ടേറ്റ് മരിച്ചത്. ഒരുസംഘം ആളുകള്‍ ഇവരുടെ വീട് കയറി ആക്രമിയ്ക്കുകയായിരുന്നു. അഞ്ച് പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. കുടുംബത്തിലെ മറ്റുള്ളവര്‍ക്കും വെട്ടേറ്റു. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്.
ഒരു സംഘം ആളുകള്‍ വീടു കയറി അക്രമിയ്ക്കുകയായിരുന്നെന്ന് അയല്‍ക്കാര്‍. വീട്ടുകാരുടെ നിലവിളി കേട്ടാണ് അയല്‍ക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ സംഭവസ്ഥലത്ത് എത്തുന്നത്.എന്നാല്‍ അക്രമത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.