കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തേങ്ങലൊടുങ്ങാതെ അമൽജ്യോതി; മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു, പരിക്കേറ്റവരും മടങ്ങി...

വയനാട് സ്വദേശിനി ഐറിന്റെ മൃതദേഹം ഞായറാഴ്ച രാവിലെ 11 മണിയോടെ ബത്തേരി സെന്റ് മേരീസ് ഓർത്തോഡക്സ് കത്തീഡ്രലിൽ സംസ്ക്കരിച്ചു.

  • By ഡെന്നീസ്
Google Oneindia Malayalam News

കോട്ടയം: കർണ്ണാടകയിലെ ചിക്കമംഗ്ലൂരിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച രണ്ട് വിദ്യാർത്ഥിനികളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. വയനാട് സ്പെഷൽ സ്ക്വാഡ് എസ്ഐ ബത്തേരി പാലിയത്ത് മോളയിൽ പിപി ജോർജിന്റെ മകൾ ഐറിൻ(20), മുണ്ടക്കയം വളയത്തിൽ കുരുവിള ദേവസ്യയുടെ മകൾ മെറിൻ സെബാസ്റ്റ്യൻ(20) എന്നിവരുടെ മൃതദേഹങ്ങളാണ് അവരവരുടെ വീടുകളിലെത്തിച്ചത്.

വിവാഹത്തിന് തലേദിവസം യുവാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി; കാത്തിരുന്നത് ആർക്കു വേണ്ടി? വിവാഹത്തിന് തലേദിവസം യുവാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി; കാത്തിരുന്നത് ആർക്കു വേണ്ടി?

സങ്കടം മറന്ന് കുമ്മനവും കൂട്ടരുമെത്തി! കണ്ണന്താനത്തിന് ഉജ്ജ്വല സ്വീകരണം, ബിഡിജെഎസ് ഇടഞ്ഞുതന്നെ...സങ്കടം മറന്ന് കുമ്മനവും കൂട്ടരുമെത്തി! കണ്ണന്താനത്തിന് ഉജ്ജ്വല സ്വീകരണം, ബിഡിജെഎസ് ഇടഞ്ഞുതന്നെ...

വയനാട് സ്വദേശിനി ഐറിന്റെ മൃതദേഹം ഞായറാഴ്ച രാവിലെ 11 മണിയോടെ ബത്തേരി സെന്റ് മേരീസ് ഓർത്തോഡക്സ് കത്തീഡ്രലിൽ സംസ്ക്കരിച്ചു. മേരി ക്വീൻസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മെറിന്റെ മൃതദേഹം തിങ്കളാഴ്ച അമൽജ്യോതി എൻജിനീയറിങ് കോളേജിൽ പൊതുദർശനത്തിന് വെയ്ക്കും. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മുണ്ടക്കയം 36-ാം മൈൽ വ്യാകുലമാത പള്ളിയിലാണ് സംസ്ക്കാര ചടങ്ങുകൾ.

റിൻസിയുടെ വീട്ടുകാർ നുണ പറയുന്നതോ? എത്തുംപിടിയും കിട്ടാതെ പോലീസ്! അതെല്ലാം നശിപ്പിച്ചത് എന്തിന്?റിൻസിയുടെ വീട്ടുകാർ നുണ പറയുന്നതോ? എത്തുംപിടിയും കിട്ടാതെ പോലീസ്! അതെല്ലാം നശിപ്പിച്ചത് എന്തിന്?

വെള്ളിയാഴ്ച രാത്രി...

വെള്ളിയാഴ്ച രാത്രി...

വെള്ളിയാഴ്ച രാത്രി എട്ടര മണിക്കാണ് കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്ക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ മൂന്നാം വർഷ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടത്. കർണ്ണാടക ചിക്കമംഗ്ലൂരിലെ മാഗഡി അണക്കെട്ടിന് സമീപത്ത് വെച്ച് ടൂറിസ്റ്റ് ബസ് മറിഞ്ഞാണ് അപകടമുണ്ടായത്.

72 വിദ്യാർത്ഥികൾ...

72 വിദ്യാർത്ഥികൾ...

ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ 72 മൂന്നാം വർഷ വിദ്യാർത്ഥികളും രണ്ട് അദ്ധ്യാപകരും ഒരു പിടിഎ അംഗവുമടങ്ങുന്ന സംഘം സെപ്റ്റംബർ അഞ്ചിനാണ് രണ്ട് ബസുകളിലായി കോളേജിൽ നിന്ന് വിനോദയാത്രയ്ക്കായി പുറപ്പെട്ടത്. ഇതിൽ ബി ബാച്ച് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.

രണ്ട് മരണം...

രണ്ട് മരണം...

അപകടത്തിൽ രണ്ട് വിദ്യാർത്ഥിനകൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. മെറിൻ സെബാസ്റ്റ്യൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. ഐറിൻ ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് മരണപ്പെട്ടത്. നിരവധി വിദ്യാർത്ഥികൾക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തു.

പരിക്കേറ്റവർ...

പരിക്കേറ്റവർ...

ബസിലുണ്ടായിരുന്ന പിടിഎ കമ്മിറ്റി അംഗം ഷാഹിനയ്ക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. പരിക്കേറ്റ മുഴുവൻ പേരെയും മംഗളൂരുവിലെയും ചിക്കമംഗ്ലൂരിലെയും ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരുന്നത്.

മടങ്ങി...

മടങ്ങി...

അപകടത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ തുഷാദ് മംഗളൂരു ഫാദർ മുള്ളർ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ ബാക്കിയെല്ലാവരും ശനിയാഴ്ചയും ഞായറാഴ്ചയും നാട്ടിലേക്ക് മടങ്ങി.

അപകടം...

അപകടം...

രണ്ട് സഹപാഠികളുടെ ജീവൻ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിൽ നിന്ന് ഇതുവരെ വിദ്യാർത്ഥികൾ മോചിതരായിട്ടില്ല. അമൽജ്യോതിയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം വിദ്യാർത്ഥികളും അന്നേദിവസം ചിക്കമംഗ്ലൂരിൽ വിനോദയാത്രയ്ക്ക്
എത്തിയിരുന്നു. അപകടവിവരമറിഞ്ഞ് ഇവരും സംഭവസ്ഥലത്തേക്കെത്തി.

അമൽജ്യോതി...

അമൽജ്യോതി...

മൂന്നാം വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം വിദ്യാർത്ഥികളായ മെറിന്റെയും, ഐറിന്റെയും വേർപാടുണ്ടാക്കിയ ദു:ഖത്തിൽ നിന്ന് അമൽജ്യോതിയിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ഇതുവരെ മുക്തരായിട്ടില്ല. അപകടവിവരമറിഞ്ഞ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളും കോളേജിലേക്കെത്തിയിരുന്നു.

English summary
two students from amal jyothi college of engineering died in an accident.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X