കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു, ആയുധങ്ങള്‍ പിടിച്ചെടുത്തു

Google Oneindia Malayalam News

പുല്‍വാമ: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ എറ്റമുട്ടി. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. വെള്ളിയാഴ്ച്ച പുലര്‍ച്ചയോടെ അവന്തിപുരയ്ക്ക് സമീപ് ബ്രോബന്ദിനയിലാണ് ഭീകരരുമായി ഏറ്റമുട്ടല്‍ നടന്നത്. പ്രദേശത്ത് തിരച്ചില്‍ നടത്തുന്ന സൈന്യത്തിന് നേരെ ഭീകരരന്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ബ്രോബനിന്ദയില്‍ സൈന്യം തിരച്ചില്‍ നടത്തിയത്.

<strong>അടിവസ്ത്രത്തിന്‍റെ പേരില് അവാര്‍ഡ് തിരിച്ചെടുക്കുന്ന ആദ്യസര്‍ക്കാര്‍; വിമര്‍ശനവുമായി ജോയ് മാത്യു</strong>അടിവസ്ത്രത്തിന്‍റെ പേരില് അവാര്‍ഡ് തിരിച്ചെടുക്കുന്ന ആദ്യസര്‍ക്കാര്‍; വിമര്‍ശനവുമായി ജോയ് മാത്യു

ഭീകരര്‍ വെടിയുതിര്‍ത്തതോടെ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു. ഈ തിരിച്ചടിയാലാണ് രണ്ട് ഭീകരരന്‍ കൊല്ലപ്പെട്ടത്. ഇവരുടെ പേരും മറ്റു വിവരങ്ങളും സൈന്യും സ്ഥിരീകരിച്ചിട്ടില്ല. ഏറ്റമുട്ടലിനൊടുവില്‍ ഭീകരരില്‍ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും സൈന്യം പിടിച്ചെടുത്തു. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന നിഗമനത്തില്‍ സൈന്യം തിരച്ചില്‍ തുടരുകയാണ്.

kashmir

കഴിഞ്ഞ ദിവസം ദക്ഷിണ കശ്മീരിലെ അന്ത്നാഗിലെ ബനബലില്‍ സൈന്യത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ 5 സിആര്‍പിഎഫ് ജവാന്‍മാര്‍ വീരമൃത്യവരിച്ചിരുന്നു. സൈന്യത്തിന്‍റെ പ്രഖ്യാപനത്തില്‍ ഒരു ഭീകരനും കൊല്ലപ്പെട്ടു. അക്രമത്തില്‍ ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. ബുധനാഴ്ച്ച വൈകീട്ട് 4.50നായിരുന്നു ആക്രമണം.

<strong> തന്നെ തോല്‍പ്പിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്,ലീഗ് അനുഭാവികള്‍ വിളിക്കുന്നു: എംബി രാജേഷ്</strong> തന്നെ തോല്‍പ്പിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്,ലീഗ് അനുഭാവികള്‍ വിളിക്കുന്നു: എംബി രാജേഷ്

മോട്ടോര്‍ സൈക്കിളിലെത്തിയ 2 ഭീകരര്‍ സിആര്‍പിഎഫ്-പൊലീസ് പട്രോള്‍ സംഘത്തെ അക്രമിക്കുകയായിരുന്നു. അല്‍ ഉമര്‍ മുജാഹിദ്ദീന്‍ അക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ടെങ്കിലും മറ്റേതെങ്കിലും കരുത്തരായ സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സേന കരുതുന്നത്.

<strong>തല്‍ക്കാലം എങ്ങുംപോവില്ല; യതീഷ് ചന്ദ്ര തൃശൂരില്‍ തുടരും, സ്ഥലംമാറ്റ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു</strong>തല്‍ക്കാലം എങ്ങുംപോവില്ല; യതീഷ് ചന്ദ്ര തൃശൂരില്‍ തുടരും, സ്ഥലംമാറ്റ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു

English summary
Two terrorists killed in army encounter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X