ഐസിസിലേക്കുള്ള ഒഴുക്ക് നില്‍ക്കുന്നില്ല; തലശ്ശേരി സ്വദേശികള്‍ പിടിയില്‍...
തലശ്ശേരി സ്വദേശികളായ മുനാഫ് റഹ്മാന്‍ ഹംസ എന്നിവരെയാണ് പോലീസ് പിടിയിലായത്.
മംഗളൂരു: ഐസിസില്‍ തേരാനുള്ള രണ്ട് തലശ്ശേരി സ്വദേശികളുടെ ശ്രമം പാളി. ഐസിസില്‍ ചേരാന്‍ ലക്ഷ്യം വെച്ച് സിറിയയിലേക്ക് പറക്കാന്‍ ശ്രമിക്കുന്നതിനിടെ രഹസ്യാന്വേഷണ വിഭാഗം പരാജയപ്പെടുത്തുകയായിരുന്നു. തലശ്ശേരി സ്വദേശികളായ മുനാഫ് റഹ്മാന്‍ ഹംസ എന്നിവരെയാണ് പോലീസ് പിടിയിലായത്.
ഭാര്യക്കും മക്കള്‍ക്കുമൊപ്പം സിറിയ ലക്ഷ്യംവെച്ച് പുറപ്പെട്ട മുനാഫ് റഹ്മാന്‍ മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലാവുകയായിരുന്നു. ദുബായിലേക്കും തുടര്‍ന്ന് ഇറാനിലെ ടെഹ്‌റാന്‍വഴി സിറിയയിലേക്കും കടക്കാനായിരുന്നു കൂട്ടുകാരുടെ പദ്ധതി. എന്നാല്‍ ഇതറിഞ്ഞ രഹസ്യാന്വേഷണ വിഭാഗം കെഞ്ചാറിലെ വിമാനത്താവളത്തില്‍ മുനാഫിന്റെയും ആറംഗ കുടുംബത്തിന്റെയും യാത്ര തടയുകയായിരുന്നു.

മുനാഫ്
തലശ്ശേരി ജില്ലാ കോടതിക്ക് സമീപമുള്ള സിനാസ് ആണ് മുനാഫിന്റെ വീട്. കഴിഞ്ഞ കുറേ കാലമായി മംഗളൂരു ഓള്‍ഡ് കെന്റ് റോഡില്‍ കേരള സമാജം സ്‌കൂളിന് എതിര്‍വശമുള്ള ഫ്‌ലാറ്റിലാണ് താമസം.

ഹംസ
മുനാഫ് പിടിയിലായെന്ന വാര്‍ത്ത പുറത്ത് വന്നയുടന്‍, ഹംസ ദുബായ്ക്കുള്ള പിറ്റേന്നാളത്തെ വിമാന ടിക്കറ്റ് റദ്ദാക്കുകയായിരുന്നു.

തെളിവുകള്‍
മുനാഫിന്റെ സുഹൃത്തായ ഹംസയെ ചോദ്യം ചെയ്യാന്‍ കൂടുതല്‍ തെളിവുകളൊന്നും വേണ്ടിവന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

എന്‍ഐഎ
ഹംസയെ എറണാകുളത്തും മുനാഫിനെ മംഗളൂരുവിലുമാണ് എന്‍ഐഎ ചോദ്യം ചെയ്തത്. എത്രയും വേഗം ഇസ്ലാമിക് സ്‌റ്റേറ്റില്‍ എത്തുകയെന്ന പദ്ധതി മുനാഫും ഹംസയും എന്‍ഐഎയോട് തുറന്ന് പറഞ്ഞു.

ഏറ്റുപറഞ്ഞു
പലതും എന്‍ഐഎക്ക് നേരത്തേ അറിയാമെന്ന് ബോധ്യം വന്നതുകൊണ്ട് കൂടിയായിരുന്നു മുനാഫും ഹംസയും എല്ലാം ഏറ്റു പറഞ്ഞത്.

ഫര്‍ണിച്ചര്‍ കച്ചവടം
ഏഴ് കൊല്ലം ഗള്‍ഫിലായിരുന്ന മുനാഫ് 2002ല്‍ തിരിച്ചെത്തി തലശ്ശേരിയില്‍ ഫര്‍ണിച്ചര്‍ കച്ചവടം തുടങ്ങി. ചൈന, ഇന്റോനീഷ്യ എന്നിവിടങ്ങളില്‍നിന്ന് ഫര്‍ണിച്ചര്‍ കച്ചവടം തുടങ്ങി. പിന്നീട് ബിസിനസ് പൊളിയുകയായിരുന്നു.

കാഞ്ഞങ്ങാട്
തുടര്‍ന്ന് ഭാര്യയുടെ നാടായ മംഗളൂരുവിലേക്ക് കുടുംബസമേതം താമസം മാറുകയായിരുന്നു. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് ചില കച്ചവടവുമായി കഴിയുമ്പോഴാണ് ഐസിസിലേക്ക് തിരിയുന്നത്.

താമസം
തലശ്ശേരി-കൂര്‍ഗ് റോഡില്‍ ടൗണ്‍ഹാളിന് സമീപത്ത് നിന്ന് കുഴിപ്പങ്ങാട്ടേക്കുള്ള റോഡിലാണ് ഹംസയുടെ താമസം.

ഏറെക്കാലം ഗള്‍ഫില്‍
ഏറെ കാലം ഗള്‍ഫിലും കുറച്ചുകാലം പാകിസ്താനിലും തൊഴിലെടുത്ത ഹംസ നാട്ടില്‍ പാചകക്കാരനായി കഴിഞ്ഞു വരികയായിരുന്നു.

സിറിയയിലേക്ക് നയിച്ചത്
കുറേ കാലമായി ഐസിസിനുവേണ്ടി പ്രവര്‍ത്തിക്കുന്ന താമരശ്ശേരി സ്വദേശി ഷൈബുവും കൊയിലാണ്ടി സ്വദേശി ഫയീസുമാണ് നേരത്തേ യാത്രതിരിച്ച സംഘത്തെ സിറിയയിലോളം നയിച്ചതെന്നാണ് വിവരം.












Click it and Unblock the Notifications