Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുൽഖർ സൽമാന്റെ രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു, നോട്ടീസ് അയക്കുമെന്ന് കസ്റ്റംസ്, രേഖകളില്ലെങ്കിൽ കുരുക്ക്

കൊച്ചി: ഓപറേഷന്‍ നുംഖോറിന്റെ ഭാഗമായി നടത്തിയ സംസ്ഥാന വ്യാപക റെയ്ഡിന് പിന്നാലെ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുളളവര്‍ക്ക് നോട്ടീസ് നല്‍കുമെന്ന് കസ്റ്റംസ്. നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനിൽ നിന്ന് ആഢംബര കാറുകൾ എത്തിച്ചതുമായി ബന്ധപ്പെട്ടുളള തട്ടിപ്പിലാണ് കസ്റ്റംസിന്റെ റെയ്ഡ്. മമ്മൂട്ടി, ദുൽഖർ സൽമാൻ, അമിത് ചക്കാലക്കൽ എന്നിവർ അടക്കമുളളവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. ഇവരിൽ നിന്ന് വിശദാംശങ്ങൾ ശേഖരിക്കുമെന്നും നടന്മാരുടെ മൊഴി രേഖപ്പെടുത്തുമെന്നും കസ്റ്റംസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ദുൽഖർ സൽമാന്റെ രണ്ട് വാഹനങ്ങൾ ആണ് കസ്റ്റംസ് പിടിച്ചെടുത്തിരിക്കുന്നത്. ഇതിൽ റോഡ് ഫിറ്റ്നെസ് ഇല്ലാത്ത കാർ ഒഴികെയുളളത് കസ്റ്റംസ് യാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. പിടിച്ചെടുത്ത വാഹനങ്ങളുടെ പരിശോധന തുടരുകയാണ്. കൃത്യമായ രേഖകളോടെയല്ല വാഹനങ്ങൾ വാങ്ങിയതെങ്കിൽ നടപടിയുണ്ടാകുമെന്ന് കസ്റ്റംസ് അറിയിച്ചു.

ഭൂട്ടാൻ പട്ടാളത്തിന്റെ വാഹനങ്ങളാണോ കൊണ്ട് വന്നത് എന്നതിൽ നിലവിൽ വ്യക്തതയില്ല. അറിഞ്ഞുകൊണ്ടാണ് വാഹനങ്ങൾ കൊണ്ട് വന്നതെങ്കിൽ നടപടിയുണ്ടാകും. അറസ്റ്റിലേക്ക് വരെ പോകേണ്ടി വരും. നിയമവിരുദ്ധമാണെന്ന് ബോധ്യപ്പെട്ടാൽ പിഴ അടച്ചു ക്രമപ്പെടുത്തുക എന്ന വഴിയില്ല. രണ്ടു വർഷമായുളള വാഹന ഇടപാടുകളാണ് കണ്ടെത്തിയിരിക്കുന്നതെന്നും കസ്റ്റംസ് കമ്മീഷണർ പറഞ്ഞു.

amit

നികുതി വെട്ടിച്ച് വാഹനങ്ങൾ എത്തിക്കുന്നതിൽ കഴിഞ്ഞ 5-6 മാസമായി അന്വേഷണത്തിലായിരുന്നു. ഇത് വഴി ഇരുന്നൂറോളം വാഹനങ്ങൾ ഇത്തരത്തിൽ നികുതി വെട്ടിച്ച് കേരളത്തിൽ എത്തിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കി. സംസ്ഥാന വ്യാപകമായി കസ്റ്റംസ് നടത്തിയ പരിശോധനയിൽ 36 വണ്ടികൾ പിടിച്ചെടുത്തിട്ടുണ്ട്.

വിലകൂടിയ വാഹങ്ങൾ ആദ്യം ഭൂട്ടാനിൽ എത്തിക്കുകയും അവിടെ നിന്നും ഇന്ത്യയിലേക്ക് എത്തിക്കുകയുമാണ് തട്ടിപ്പുകാർ ചെയ്യുന്നത്. പാർട്സ് ആയും വാഹനങ്ങൾ എത്തിക്കുന്നുണ്ട്. ഇന്ത്യൻ ആർമിയുടെ വരെ ഡോക്യുമെൻ്റ്സ് കൃത്രിമമായി ഉണ്ടാക്കിയടക്കം തട്ടിപ്പ് നടക്കുന്നുണ്ട്. അങ്ങനെയാണ് വാഹനങ്ങൾ രജിസ്റർ ചെയ്തിട്ടുള്ളത്. പരിവാഹൻ വെബ്സൈറ്റിൽ വരെ കൃത്രിമം കാണിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട് .

ഇന്ത്യൻ എംബസി, അമേരിക്കൻ എംബസി എന്നിവയുടെയും കൃത്രിമ രേഖകൾ വാഹന തട്ടിപ്പുകാർ ഉണ്ടാക്കി.രാജ്യ സുരക്ഷക്ക് വരെ ഭീഷണിയാണ് ഇത്തരം നീക്കങ്ങളെന്ന് കസ്റ്റംസ് കമ്മീഷണർ പ്രതികരിച്ചു. നിയമവിരുദ്ധമായാണ് വാഹങ്ങളുടെ വിൽപ്പന. ലിസ്റ്റിലെ 90 ശതമാനം വണ്ടികളും കൃത്രിമ രേഖകൾ ഉപയോഗിച്ചാണ് ഇന്ത്യയിലേക്ക് കൊണ്ട് വന്നത്. ജിഎസ്ടി വെട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്. പലതിനും ഇൻഷുറൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവയില്ല. ഇത് പൊതുജനങ്ങൾക്കും ഭീഷണിയാണ് എന്നും കസ്റ്റംസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+