കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണം ബമ്പര്‍ എട്ടുകോടി വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്; താമസം 4 സെന്റില്‍

  • By Anwar Sadath
Google Oneindia Malayalam News

തൃശ്ശൂര്‍: ഉള്ളതെല്ലാം വിറ്റുപൊറുക്കി തട്ടിക്കൂട്ടിയ നാലുസെന്റിലെ വീട്ടില്‍ നിന്നും പാലക്കാട് ചേരാമംഗലം പഴംതറ സ്വദേശി ഗണേശന് ഇനി വലിയ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാം. സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബമ്പര്‍ ലോട്ടറി സമ്മാനമായ എട്ടുകോടി രൂപ ലഭിച്ചത് തൃശൂരില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ ഗണേശനാണ്.

ഓണം ബമ്പര്‍ നറുക്കെടുപ്പ് ദിവസങ്ങള്‍ക്ക് മുന്‍പേ കഴിഞ്ഞെങ്കിലും ഭാഗ്യവാന്‍ ആരാണെന്ന് ഇതുവരെ അറിഞ്ഞിരുന്നില്ല. പലതരം അഭ്യൂഹങ്ങള്‍ ഇതിനിടെ പരക്കുകയും ചെയ്തു. ഞായറാഴ്ച വൈകുന്നേരത്തോടുകൂടിയാണ് ഭാഗ്യവാന്‍ ഗണേശനാണെന്ന് മാധ്യമങ്ങളിലൂടെ ലോകം അറിയുന്നത്. ഭാഗ്യവാനെ അറിയാന്‍ വൈകിയതിന് കാരണമുണ്ട്.

onam-lottery

വല്ലച്ചിറയില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ ഗണേശന്‍ അവധിക്കായി വീട്ടിലേക്ക് പോകുംവഴിയാണ് ടിക്കറ്റ് വാങ്ങിയത്. ഓണാവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് തിരികെ പോകുമ്പോള്‍ ടിക്കെറ്റ് വീട്ടില്‍ മറന്നുവെച്ചു. ഞായറാഴ്ച അവധിക്ക് വീണ്ടും വീട്ടിലെത്തിയപ്പോഴാണ് ഫലം ഒത്തുനോക്കുന്നതും ഒന്നാംസമ്മാനാര്‍ഹന്‍ ആയ വിവരം അറിയുന്നതും.

ഓണം ബമ്പര്‍ ജേതാവിനെ തേടി മാധ്യമങ്ങളും നാട്ടുകാരും അന്വേഷണം നടത്തുമ്പോള്‍ ഗണേശന് പ്രതീക്ഷയുണ്ടായിരുന്നു. സമ്മാനം തനിക്ക് തന്നെയെന്ന് ഉറപ്പാക്കിയതോടെ ഗണേശന്‍ ബന്ധുകള്‍ക്കും സുഹൃത്തുള്‍ക്കും ഒപ്പം സമീപത്തെ എസ്ബിഐ ബാങ്ക് മാനേജറുടെ വീട്ടിലെത്തി ടിക്കറ്റ് കൈമാറി.

പണം എങ്ങിനെ ചെലവഴിക്കണമെന്ന് ഗണേശന്‍ ആലോചിച്ചിട്ടില്ല. പഴന്തറയില്‍ നാലുസെന്റ് സ്ഥലത്ത് മുഴുവന്‍ നിര്‍മാണം തീരാത്ത വീട്ടിലാണ് ഗണേശന്‍, സഹോദരന്‍ ഗിരീഷ് എന്നിവര്‍ താമസിക്കുന്നത്. ഗിരീഷ് തൃശൂരില്‍ സ്വര്‍ണപണിക്കാരനാണ്. കടമെടുത്തും മറ്റുമാണ് വീടു പണിതത്. എല്ലാവരോടുംകൂടി ആലോചിച്ചശേഷം പണം ശരിയായ രീതിയില്‍ വിനിയോഗിക്കാനാണെന്ന് ഗണേശന്‍ തീരുമാനിച്ചിരിക്കുന്നത്.

English summary
Two-wheeler mechanic revealed as winner of Rs 8 crore Kerala Onam bumper lottery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X