ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് അപകടം: മേപ്പാടിയിൽ രണ്ട് യുവാക്കൾ മരിച്ചു, അപകടത്തിന് കാരണം ലോറി?
കൽപ്പറ്റ: മേപ്പാടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ നിസാം (22), പേരാമ്പ്ര സ്വദേശിയായ അസ്ലം (22) എന്നിവരാണ് മരിച്ചത്. കോഴിക്കോട്- ഊട്ടി അന്തർസംസ്ഥാന പാതയിൽ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടാകുന്നത്.

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന നിസാം ചൊവ്വാഴ്ച വൈകിട്ടോടെയാണ് മരിച്ചത്. നിസാം രാത്രിയോടെയും മരിക്കുകയായിരുന്നു. കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും മേപ്പാടി ഭാഗത്തേക്ക് പോയ ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടം നടന്നയുടനെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടമുണ്ടായതോടെ ലോറി ഡ്രൈവർ മേപ്പാടി പോലീസിൽ ഹാജരായി. ടോറസ് ലോറിയാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന ടിപ്പർ ലോറി ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്.












Click it and Unblock the Notifications