കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെല്‍മെറ്റില്ലാതെ വന്നവര്‍ ചെന്നുപെട്ടത് കമ്മിഷണര്‍ക്കു മുന്നില്‍, കിട്ടിയത് മുട്ടന്‍ പണി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: രാവിലെ കിഴക്കേ നടക്കാവ് വയനാട് റോഡ് വഴി ഹെല്‍മെറ്റില്ലാതെ വാഹനമോടിച്ചു വന്നവര്‍ക്ക് കിട്ടിയത് കിടിലന്‍ പണി. നിയമലംഘകരെ കാത്തുനിന്നത് ഹോം ഗാര്‍ഡുമാരോ സിവില്‍ പൊലീസ് ഓഫിസര്‍മാരോ ആയിരുന്നില്ല. മറിച്ച് സാക്ഷാല്‍ പൊലീസ് കമ്മിഷണര്‍ തന്നെ. കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാറിനൊപ്പം അസി കമ്മിഷണര്‍മാരായ പികെ രാജു, കെ ദേവസ്യ എന്നിവരും പരിവാരങ്ങളും. പിടിക്കപ്പെട്ടവര്‍ ഓരോന്നായി റോഡിലിറങ്ങാന്‍ തോന്നിയ സമയത്തെ പഴിച്ചു. പിഴയടച്ച് സ്ഥലംവിടാന്‍ ഒരുങ്ങിയവരെ പക്ഷെ പൊലീസ് വിട്ടില്ല. കാത്തിരിക്കാന്‍ പറഞ്ഞു.

trafic

നഗരത്തിലെ റോഡില്‍ കഴിഞ്ഞ വര്‍ഷം ജീവന്‍ പൊലിഞ്ഞ ഇടങ്ങളിലെല്ലാം പെയിന്റുകൊണ്ട് ഇതിനകം രക്തക്കറകള്‍ വരച്ചു ചേര്‍ത്തിട്ടുണ്ട്. സല്‍ക്കാര ഹോട്ടലിനു മുന്നിലും ഇതുപോലെ റോഡില്‍ അടയാളമുണ്ട്. അതിനു മുന്‍പില്‍ വച്ച് എല്ലാവരെയും കൂട്ടി ഒരു മൗനപ്രാര്‍ഥന. അതുകഴിഞ്ഞ് ഒരു മനോഹരമായ പ്രതിജ്ഞയും. ഇനി ജീവിതത്തില്‍ നിയമങ്ങള്‍ ലംഘിക്കില്ലെന്നും റോഡ് നിയമങ്ങളെല്ലാം അനുസരിച്ചുകൊള്ളാം എന്നുമുള്ള പ്രതിജ്ഞ. ശേഷം എല്ലാവരെയും പൊലീസ് സംഘം അവരവരുടെ വഴിക്കു പറഞ്ഞുവിട്ടു.

മുതിർന്ന പൗരന്മാര്‍ക്ക് അച്ചാ ദിൻ: മോദി സര്‍ക്കാര്‍ നൽകിയത് വൻ ഇളവുകള്‍!!മുതിർന്ന പൗരന്മാര്‍ക്ക് അച്ചാ ദിൻ: മോദി സര്‍ക്കാര്‍ നൽകിയത് വൻ ഇളവുകള്‍!!

English summary
Two wheelers without helmet,police ask them to take pledge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X