കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല ദർശനത്തിനെത്തിയ 2 യുവതികളും തിരിച്ചിറങ്ങി, പോലീസ് കബളിപ്പിച്ചെന്ന് ബിന്ദു

  • By Goury Viswanathan
Google Oneindia Malayalam News

Newest First Oldest First
8:39 AM, 24 Dec

ആചാരലംഘനം ഉണ്ടായാൽ നട അടയ്ക്കണമെന്ന് പന്തളം കൊട്ടാരം
8:35 AM, 24 Dec

ചന്ദ്രാനന്ദൻ റോഡിൽ വൻ പ്രതിഷേധം
8:35 AM, 24 Dec

സുരക്ഷയ്ക്കായി ദ്രുതകർമ സേനയെ വിന്യസിച്ചു
8:20 AM, 24 Dec

കനകദുർഗയുടെ വീടിന് മുമ്പിൽ ബിജെപി പ്രതിഷേധം
8:02 AM, 24 Dec

യുവതികൾ മരക്കൂട്ടം പിന്നിട്ടു. വഴിനീളെ പ്രതിഷേധം
7:57 AM, 24 Dec

സന്നിധാനത്ത് ചുമതലയുള്ള മജിസ്ട്രേറ്റും സ്ഥിതിഗതികൾ വിലയിരുത്താനായി മരക്കൂട്ടത്ത് ഉണ്ട്.
7:57 AM, 24 Dec

എത്ര പ്രതിഷേധമുണ്ടായാലും ദർശനം നടത്താതെ മടങ്ങില്ലെന്ന് യുവതികൾ. ഭരണഘടനാ ലംഘനമാണ് നടക്കുന്നത്. സുരക്ഷിതരായി സന്നിധാനത്തേയ്ക്ക് എത്തിക്കേണ്ടത് പോലീസിന്റെ കടമയാണെന്ന് യുവതികൾ.
7:55 AM, 24 Dec

യുവതികൾക്ക് സുരക്ഷയൊരുക്കാനായി കൂടുതൽ പോലീസുകാരെ മരക്കൂട്ടത്തേയ്ക്ക് എത്തിക്കുന്നു
7:55 AM, 24 Dec

പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് മാറ്റുന്നു. പ്രതിഷേധക്കാരും പോലീസും തമ്മിൽ ഉന്തും തളളും
7:53 AM, 24 Dec

പോലീസ് അകമ്പടിയോടെ യുവതികൾ സന്നിധാനത്തേയ്ക്ക്. അപ്പാച്ചിമേട് പിന്നിട്ടു

പമ്പ: മല കയറാനാകാതെ മനിതി സംഘം മടങ്ങിയതിന് പിന്നാലെ രണ്ട് മലയാളി യുവതികൾ കൂടി ശബരിമല ദർശനത്തിനെത്തി. പെരിന്തൽമണ്ണ സ്വദേശി ബിന്ദു, കണ്ണൂർ സ്വദേശി കനക ദുർഗ എന്നിവരാണ് മലകയറുന്നത്. അപ്പാച്ചിമേട്ടിൽ പ്രതിഷേധക്കാാർ ഇവരെ തടഞ്ഞുവെച്ചിരിക്കുകയാണ്. ശരണംവിളിയുമായാണ് പ്രതിഷേധക്കാര്‍ അപ്പാച്ചിമേടിലെത്തിയത്. പോലീസ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് മാറ്റി.

42ഉം 44ഉം വയസുള്ള സ്ത്രീകളാണിവർ. പുലർച്ചെ 3.30ഓടെയാണ് ഇവർ പമ്പയിലെത്തിയത്. പോലീസിനെ മുൻകൂട്ടി അറിയിച്ചിരുന്നില്ല, സുരക്ഷ ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും പോലീസ് സംരക്ഷണം നൽകുകയായിരുന്നു. അയ്യപ്പ ദർശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് യുവതികൾ.

sabarimala

ഞായറാഴ്ച ചെന്നൈയിൽ നിന്നുള്ള മനിതി സംഘടനയുടെ നേതൃത്വത്തിൽ 11 അംഗ സംഘം ദർശനത്തിനെത്തിയിരുന്നെങ്കിലും കനത്ത പ്രതിഷേധത്തെ തുടർന്ന് മടങ്ങുകയായിരുന്നു. ആറ് മണിക്കൂര്‍ നീണ്ട നാടികീയ സംഭവങ്ങള്‍ക്കും സംഘര്‍ഷത്തിനുമൊടുവിലാണ് ശബരിമല ദര്‍ശനത്തിനെത്തിയ പതിനൊന്നംഗ മനിതി സംഘം മടങ്ങിയത്. പോലീസ് നിർബന്ധിച്ച് തിരികെ അയക്കുകയായിരുന്നെന്നും ഉടൻ തിരികെ എത്തുമെന്നും യുവതികൾ അറിയിച്ചിരുന്നു.

English summary
protest against two woman at sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X