കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് ഹർത്താൽ, ആഹ്വാനം ശബരിമല കർമ്മ സമിതിയുടേത്

  • By Anamika Nath
Google Oneindia Malayalam News

Recommended Video

cmsvideo
    ആരാണ് കനകദുർഗയും ബിന്ദുവും? | Oneindia Malayalam

    ശബരിമല: ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തി യുവതികള്‍. നേരത്തെ ശബരിമല കയറാന്‍ ശ്രമിച്ച് പരാജയപ്പെട്ട കനകദുര്‍ഗ, ബിന്ദു എന്നിവരാണ് ശബരിമല സന്നിധാനത്ത് എത്തി പ്രാര്‍ത്ഥിച്ചത്. മഫ്തിയിൽ പോലീസ് ഇവർക്ക് സുരക്ഷയൊരുക്കി. പുലർച്ചെ 3.45നാണ് യുവതികൾ മല ചവിട്ടിയത്. കനകദുര്‍ഗയും ബിന്ദുവും സന്നിധാനത്ത് എത്തിയതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്.

    ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ നേതൃത്വത്തിൽ വനിതാ മതിൽ സംഘടിപ്പിച്ചതിന് പിന്നാലെയാണ് സുപ്രീം കോടതി വിധി നടപ്പിലാക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാസം 24ന് ബിന്ദുവും കനക ദുർഗയും ശബരിമല പ്രവേശനത്തിന് ശ്രമിച്ചിരുന്നു.എന്നാൽ പ്രതിഷേധത്തെ തുടർന്ന് ഇവർക്ക് അന്ന് പിൻമാറേണ്ടതായി വന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നിരാഹാര സമരം നടത്തിയ ഇവരെ പിന്നീട് സന്നിധാനത്ത് എത്തിക്കുമെന്ന് പോലീസ് ഉറപ്പ് നൽകിയിരുന്നു. യുവതീ പ്രവേശനം നടന്നതിനെ തുടർന്ന് ബിജെപി സംസ്ഥാന വ്യാപകമായി അക്രമം അഴിച്ച് വിട്ടിരിക്കുകയാണ്.

    Newest First Oldest First
    12:18 AM, 3 Jan

    ശബരിലയിൽ സ്ത്രീകൾ പ്രവേശിച്ചതുമായി ബന്ധപ്പെച്ച് പന്തളത്ത് നടന്ന പ്രതിഷേധത്തിനിടെ കല്ലേറിൽ പരിക്കേറ്റ വ്യക്തി മരിച്ചു. ശബരിമല കര്‍മ്മ സമിതിയും സിപിഎമ്മും തമ്മിലുള്ള സംഘർഷത്തിനിടെ പരിക്കുപറ്റിയ ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകനായ ചന്ദ്രന്‍ ഉണ്ണിത്താനാണ് (55) മരിച്ചത്.
    9:24 PM, 2 Jan

    ശബരിമലയില്‍ നടന്നത് വേദനാജനകമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാത്രിയുടെ മറവില്‍ ആക്ടിവിസ്റ്റുകളെ സന്നിധാനത്ത് എത്തിച്ചു. സന്നിധാനം വിശ്വാസികള്‍ക്കുള്ള ഇടമെന്നും വെള്ളാപ്പള്ളി.
    8:31 PM, 2 Jan

    ശബരിമലയില്‍ രഹസ്യമായി യുവതീദര്‍ശനം സാധ്യമാക്കിയ സര്‍ക്കാര്‍ തന്ത്രം തറവേലയാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി. ഭൂരിപക്ഷ സമുദായങ്ങളുടെ വിശ്വാസത്തെ നിന്ദിക്കലും വെല്ലുവിളിക്കലുമാണിത്. രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ മുഖ്യമന്ത്രി ശബരിമലയെ ഉപകരണമാക്കുകയായിരുന്നുവെന്നും തുഷാർ.
    8:26 PM, 2 Jan

    എറണാകുളം ജില്ലയില്‍ കടകള്‍ തുറക്കുകയും വാഹനങ്ങള്‍ ഓടുകയും ചെയ്യുമെന്ന് ഹര്‍ത്താല്‍ വിരുദ്ധ സമിതി.
    7:24 PM, 2 Jan

    തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നില്‍ വീണ്ടും സംഘര്‍ഷം.യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം പോലീസ് തടഞ്ഞു.
    6:29 PM, 2 Jan

    ഹർത്താലിൽ അക്രമം നടത്തുന്നവരെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്. ഡിജിപി ആണ് ഉത്തരവ് പുറത്തിറക്കിയത്.
    6:22 PM, 2 Jan

    കോഴഞ്ചേരി സിപിഎം ഏരിയ കമ്മറ്റി ഓഫീസിനുനേരെ കല്ലേറ്. ജനൽ ചില്ലുകൾ തകർത്തു.
    6:20 PM, 2 Jan

    തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.
    6:20 PM, 2 Jan

    കോട്ടയത്ത് സ്ത്രീകളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ പ്രകടനം.
    6:00 PM, 2 Jan

    ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാറിനെതിരെ മുസ്ലിംലീഗ് രംഗത്ത്. ലക്ഷക്കണക്കിന് ഹൈന്ദവ സഹോദരങ്ങള്‍ക്ക് വേദനയുണ്ടാക്കിയ സംഭവമാണ് ആചാരങ്ങള്‍ ലംഘിച്ച് ശബരിമലയിലുണ്ടായ സ്ത്രീ പ്രവേശനമെന്നും. സര്‍ക്കാര്‍ ഈ വിഷയത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നുവെന്നും മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.
    5:54 PM, 2 Jan

    കോട്ടയത്ത് യുഡിഎഫ് പ്രതിഷേധം. യുഡിഎഫ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.
    5:52 PM, 2 Jan

    ആറന്മുളയില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാറിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്‌
    5:51 PM, 2 Jan

    ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ സന്തോഷിച്ച് കൊച്ചിയില്‍ മധുര വിതരണം. നവോത്ഥാന സമിതിയുടെ പ്രവര്‍ത്തകരാണ് മധുരം വിതരണം ചെയ്തത്‌.
    5:42 PM, 2 Jan

    യുവതി പ്രവേശനത്തിൽ പ്രതിഷേധിച്ച് ശബരിമലയില്‍ നിന്ന് മൂന്ന് വിശ്വാസികള്‍ ഇരുമുടിക്കെട്ട് ഉപേക്ഷിച്ച് മടങ്ങി.
    5:31 PM, 2 Jan

    സെക്രട്ടേറിയറ്റിന് മുന്നിലെ സിപിഎം-ബിജെപി സംഘര്‍ഷത്തിന് അയവ്. ഇരുപാര്‍ട്ടികളിലേയും നേതാക്കളുമായി സിറ്റി പോലീസ് കമ്മീഷണര്‍ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം അവസാനിച്ചത്.
    5:17 PM, 2 Jan

    ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചതിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് യുഡിഎഫ് കരിദിനം ആചരിക്കും
    5:02 PM, 2 Jan

    ഹർത്താൽ കാരണം നാളെ നടക്കേണ്ട വിവിധ പരീക്ഷകൾ മാറ്റി വെച്ചു. ഹയർ സെക്കൻ്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി, സർവ്വകലാശാല പരീക്ഷകളാണ് മാറ്റിയത്.
    3:59 PM, 2 Jan

    മാവേലിക്കരയിൽ അക്രമം അഴിച്ച് വിട്ട് ശബരിമല കർമ്മ സമിതി. മാവേലിക്കര താലൂക്ക് ഓഫീസ് അടിച്ച് തകർത്തു. സ്ഥലത്ത് ഹർത്താലിന് സമാനമായ സാഹചര്യം
    3:38 PM, 2 Jan

    സെക്രട്ടേറിയറ്റിന് മുന്നിൽ യുദ്ധസമാനമായ അവസ്ഥ, സിപിഎം-ബിജെപി പ്രവർത്തകർ പരസ്പരം കല്ലെറിയുന്നു, പ്രവർത്തകരെ പിരിച്ച് വിടാൻ കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ച് പോലീസ്
    3:34 PM, 2 Jan

    പാലക്കാട് ബിജെപി പ്രവര്‍ത്തകരുടെ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ബിജെപിയുടെ കെഎസ്ഇബി ഓഫീസ് മാര്‍ച്ചിനിടെ പോലീസിന് നേർക്ക് കല്ലേറ്. പോലീസ് ലാത്തി വീശിയതോടെ പ്രതിഷേധക്കാര്‍ ചിതറിയോടി
    3:08 PM, 2 Jan

    സെക്രട്ടേറിയറ്റിന് മുന്നിൽ റോഡിന് ഇരുവശത്തായി അണി നിരന്ന് സിപിഎം പ്രവർത്തകരും പ്രതിഷേധക്കാരും. പരസ്പരം എതിർത്ത് മുദ്രാവാക്യം വിളിക്കുന്നു. സംഘർഷം ഒഴിവാക്കാൻ കനത്ത സുരക്ഷയൊരുക്കി പോലീസ്.
    3:07 PM, 2 Jan

    സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷാവസ്ഥ. ശോഭാ സുരേന്ദ്രൻ അടക്കമുളള ബിജെപി നേതാക്കൾ പ്രതിഷേധിക്കുന്നു. നൂറ് കണക്കിന് പ്രതിഷേധക്കാർ സെക്രട്ടേറിയറ്റിന് മുന്നിൽ.
    2:38 PM, 2 Jan

    ശബരിമല കർമ്മ സമിതി പ്രഖ്യാപിച്ച ഹർത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചു
    2:16 PM, 2 Jan

    ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്ത ഹർത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാര വ്യവസായ ഏകോപന സമിതി. കടകൾ പതിവ് പോലെ തുറക്കുമെന്നും വ്യാപാര വ്യവസായ ഏകോപന സമിതി വ്യക്തമാക്കി.
    1:48 PM, 2 Jan

    യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപക ഹർത്താൽ. ശബരിമല കർമ്മ സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മണി മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ
    1:27 PM, 2 Jan

    സംസ്ഥാനത്ത് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത്. ജനകീയ ഹര്‍ത്താല്‍ നടത്താനാണ് ആഹ്വാനം
    1:07 PM, 2 Jan

    സെക്രട്ടേറിയറ്റിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച പത്ത് സ്ത്രീകൾ അറസ്റ്റിൽ, സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപത്തേക്ക് നാല് സ്ത്രീകളെത്തി. മഹിളാ മോർച്ചാ പ്രവർത്തകർ അടക്കമുളളവരാണ് അറസ്റ്റിലായത്.
    12:53 PM, 2 Jan

    സംസ്ഥാനത്തിന്‌റെ വിവിധ ഭാഗങ്ങളില്‍ ബിജെപി പ്രതിഷേധം. മാവേലിക്കര താലൂക്ക് ഓഫീസിന് നേര്‍ക്ക് ആക്രമണം. ചെറിയനാട്ട് ബിജെപി പ്രവര്‍ത്തകര്‍ കടകള്‍ ബലം പ്രയോഗിച്ച് അടപ്പിച്ചു.
    12:25 PM, 2 Jan

    ശബരിമലയിൽ യുവതികൾ കയറിയതിനെതിരെ തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് ബിജെപി പ്രവർത്തകരുടെ പ്രതിഷേധ മാർച്ച്. സെക്രട്ടേറിയറ്റിന് മുന്നിൽ മാധ്യമ പ്രവർത്തകരുടെ നേർക്ക് ആക്രമണം.
    12:21 PM, 2 Jan

    സുപ്രീം കോടതി വിധിക്കെതിരായ നടപടിയാണ് നട അടയ്ക്കൽ എന്ന് കാനം രാജേന്ദ്രൻ. അതിന് ഉത്തരവാദി ആരാണെങ്കിലും സമാധാനം പറയേണ്ടി വരും. കോടതി വിധിക്ക് പരിഹാരക്രിയ ഇല്ലെന്നും കാനം രാജേന്ദ്രൻ
    READ MORE

    യുവതികൾ സന്നിധാനത്ത്?

    യുവതികൾ സന്നിധാനത്ത്?

    ശബരിമല സ്ത്രീ പ്രവേശന വിവാദത്തില്‍ പുതിയ വഴിത്തിരിവായാണ് സന്നിധാനത്ത് ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി ബിന്ദുവും കനകദുര്‍ഗയും രംഗത്ത് വന്നിരിക്കുന്നത്. ന്യൂസ് 24 ചാനലിനോടാണ് ബിന്ദു ഇക്കാര്യം വെളിപ്പെടുത്തിയത്. ശബരിമലയില്‍ നിന്നുളള യുവതികളുടെ ദൃശ്യങ്ങള്‍ ചാനല്‍ പുറത്ത് വിട്ടിട്ടുണ്ട്.

    ദൃശ്യം ചാനലിന്

    ദൃശ്യം ചാനലിന്

    സന്നിധാനത്ത് നിന്നും മടങ്ങുന്ന യുവതികളുടെ ദൃശ്യങ്ങള്‍ ചാനല്‍ പുറത്ത് വിട്ടിട്ടുണ്ട്. മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. പോലീസ് സുരക്ഷയിലാണ് ശബരിമല ദര്‍ശനം നടത്തിയത് എന്ന് യുവതികള്‍ അവകാശപ്പെടുന്നു. മഫ്തിയിലാണ് പോലീസ് യുവതികള്‍ക്ക് സുരക്ഷയൊരുക്കിയത് എന്നാണ് റിപ്പോര്‍ട്ട്.

    പുലർച്ചെ ദർശനം

    പുലർച്ചെ ദർശനം

    പുലര്‍ച്ചെ 1 മണിയോടെയാണ് ബിന്ദുവും കനക ദുര്‍ഗയും പമ്പയില്‍ എത്തി. മൂന്ന് മണിക്ക് ഇവര്‍ സന്നിധാനത്ത് എത്തി. 3.45ന് ഇവര്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയെന്നാണ് അവകാശപ്പെടുന്നത്. തുടര്‍ന്ന് 4.10ന് ബിന്ദുവും കനക ദുര്‍ഗയും മലയിറങ്ങിയെന്നും ന്യൂസ് 24 വാര്‍ത്തയില്‍ പറയുന്നു.

    എങ്ങനെ സന്നിധാനത്ത് എത്തി?

    എങ്ങനെ സന്നിധാനത്ത് എത്തി?

    കനത്ത പോലീസ് സുരക്ഷയിലാണ് സന്നിധാനവും പരിസരവും എന്നിരിക്കെ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ യുവതികള്‍ എങ്ങനെ സന്നിധാനത്ത് എത്തി എന്ന ചോദ്യമാണിപ്പോള്‍ ഉയരുന്നത്. നിലയ്ക്കലും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് അടക്കമുളള സ്ഥലങ്ങളിലും കനത്ത പോലീസ് ചെക്കിംഗ് ഉണ്ട്. അതുകൊണ്ട് തന്നെ യുവതികള്‍ എത്തിയാല്‍ അക്കാര്യം പോലീസ് അറിയേണ്ടതാണ്.

    സന്നിധാനത്ത് എത്തുക ദുഷ്കരം

    സന്നിധാനത്ത് എത്തുക ദുഷ്കരം

    മാത്രമല്ല പമ്പയിലും ഗണപതിയമ്പലത്തിലും സംഘടിച്ച ഭക്തരുടെ കണ്ണ് വെട്ടിച്ച് യുവതികള്‍ സന്നിധാനത്ത് എത്തുന്നത് ശ്രമകരമാണ്. അത് കൂടാതെ യുവതികള്‍ എത്തിയാല്‍ തടയാന്‍ പ്രതിഷേധക്കാരായ ആളുകള്‍ പലരും സന്നിധാനത്തും ശബരിമല പരിസരത്തും തുടരുന്നുണ്ട് എന്നിരിക്കേ കനക ദുര്‍ഗയും ബിന്ദുവും എങ്ങനെ ശബരിമലയില്‍ എത്തിയെന്ന സംശയവും ബാക്കി നില്‍ക്കുന്നു.

    ഇരുമുടിക്കെട്ടില്ലാതെ എത്തി

    ഇരുമുടിക്കെട്ടില്ലാതെ എത്തി

    പുലര്‍ച്ചെ നാല് മണിയോടെ വാട്‌സ്ആപ്പിലാണ് തങ്ങള്‍ക്ക് യുവതികള്‍ കയറിയെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ ലഭിച്ചത് എന്ന് ചാനല്‍ പറയുന്നു. തുടര്‍ന്ന് ഇക്കാര്യം സ്ഥിരീകരിച്ച ശേഷമാണ് വാര്‍ത്ത പുറത്ത് വിട്ടത്. പതിനെട്ടാം പടി ഒഴിവാക്കിയാണ് യുവതികള്‍ സന്നിധാനത്ത് എത്തിയത്. ഇരുമുടിക്കെട്ടും യുവതികള്‍ എടുത്തിരുന്നില്ല. 5 മണിയോടെ ഇവർ തിരിച്ച് പമ്പയിൽ എത്തി

    English summary
    Two women Bindu and kanak Durga cliams Sabarimala Entry, Police Confirms women entry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X