അട്ടകുളങ്ങര ജയിലിലെ വനിത തടവുകാർ ജയിൽ ചാടി; ആദ്യ സംഭവം, അന്വേഷണം ആരംഭിച്ചു!
Recommended Video
അട്ടക്കുളങ്ങരയില്‍ നിന്ന് രണ്ടു യുവതികള്‍ ജയില്‍ ചാടി
അട്ടകുളങ്ങര വനിതാ ജയിലിൽ നിന്നും വിചാരണ തടവുകാരായ രണ്ട് പേർ ജയിൽ ചാടി. ചൊവ്വാഴ്ച വൈകിട്ട് 4.30നായിരുന്നു സംഭവം. അന്തേവാസികളെ തിരികെ സെല്ലിലേക്കു പ്രവേശിപ്പിക്കുന്നതിനിടയിലാണു രണ്ടു പേർ രക്ഷപ്പെട്ട വിവരം ജീവനക്കാർ അറിഞ്ഞത്. തുടർന്നു ജയിൽ ഡിജിപി ഋഷിരാജ് സിങ്, ഡിഐജി സന്തോഷ് കുമാർ തുടങ്ങിയവർ സ്ഥലത്ത് എത്തി.
സംസ്ഥാനത്ത് ആദ്യമായാണ് വനിത ജയിലിൽ നിന്ന് തടവുകാർ ജയിൽ ചാടുന്നത്. തടവുകാരികൾ രക്ഷപ്പെട്ടത് മതിൽ ചാടി കടന്നാണെന്നാണ് റിപ്പോർട്ട്. ശിൽപ മോൾ, സന്ധ്യ എന്നീ തടവുകാരികളാണ് ജയിൽ ചാടി രക്ഷപ്പെട്ടത്. രണ്ട് പേരും സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളാണ്.

ജയിലിനകത്തും പുറത്തുമായി ജയിൽ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് തെരച്ചിൽ നടത്തിയിരുന്നു. ജയിലിനുള്ളിൽ പ്രതികൾ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തിൽ ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. മുരിങ്ങ മരത്തിൽ കേറിയാണ് ഇരുവരും രക്ഷപ്പെട്ടത്.
ദിവസങ്ങളായി പദ്ധതി തയ്യാറാക്കിയാണ് രണ്ടു പേരും രക്ഷപ്പെട്ടതെന്നു അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ജയിൽ ജീവനക്കാരുടെ സഹായവും ഇവർക്ക് ലഭിച്ചിട്ടുണ്ടോയെന്നു പരിശോധിച്ച് വരികയാണ്.












Click it and Unblock the Notifications