കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എരുമേലി വാവരുപള്ളിയിലും യുവതികള്‍ക്ക് പ്രവേശനം വേണം; 2 യുവതികൾ അറസ്റ്റിൽ, മക്കൾ കക്ഷി പ്രവർത്തകർ!!

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനാൽ എരുമേലി വാവര് പള്ളിയിലും സ്ത്രീകൾക്ക് പ്രവേശനം വേണമെന്നാവശ്യപ്പെട്ട് യുവതികൾ രംഗത്ത്. വാവരുപള്ളിയില്‍ പ്രവേശിക്കാനായെത്തിയ രണ്ട് യുവതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. കേരളത്തിലേക്ക് കടക്കാനായി എത്തിയ സമത്ത് പാലക്കാട് കൊഴിഞ്ഞാംപാറയില്‍ വെച്ചാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

<strong>സാമ്പത്തിക സംവരണം നല്ല കാര്യം; സ്വാഗതം ചെയ്ത് മുഖ്യമന്ത്രി,കണ്ണിൽ പൊടിയിലാനെന്ന് കോൺഗ്രസ്!!</strong>സാമ്പത്തിക സംവരണം നല്ല കാര്യം; സ്വാഗതം ചെയ്ത് മുഖ്യമന്ത്രി,കണ്ണിൽ പൊടിയിലാനെന്ന് കോൺഗ്രസ്!!

യുവതികള്‍ വാവരുപള്ളിയില്‍ പ്രവേശിക്കുന്നത് മറ്റൊരു കലാപത്തിന് കാരണമാകാമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. ഇവര്‍ കേരളത്തിലേക്ക് വരുന്നുണ്ടെന്ന ഇന്റലിജന്‍സ് വിവരങ്ങളെ തുടര്‍ന്ന് പോലീസ് മേഖലയില്‍ വ്യാപക വാഹന പരിശോധന നടത്തിയിരുന്നു. എന്നാല്‍ വാഹനപരിശോധന നടത്തുന്നതറിഞ്ഞ് വാളയാർ എത്താതെ പാലക്കാട് അതിര്‍ത്തിയില്‍ തന്നെയുള്ള വേലന്താവളം വഴിയാണ് കേരളത്തിലേക്ക് കടന്നത്.

Sabarimala

ആ മേഖലയിലുള്ള പോലീസുകാരാണ് യുവതികളെ കസ്റ്റഡിയിലെടുത്തത്. ശ്രീരാമ സേന പോലെ തമിഴ്‌നാട്ടിലെ തീവ്ര ഹിന്ദു സംഘടനയായ ഹിന്ദുമക്കള്‍ കക്ഷി വാവരുപള്ളിയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് യുവതികൾ കേരളത്തതിലെത്തിയത്.

അതേസമയം ശബരിമലയിലേക്ക് ശ്രീലങ്കയിൽ നിന്നെത്തിയ തീർത്ഥാടക സംഘത്തിലെ വനിതയെ നിലയ്ക്കലിൽ പൊലീസ് തടഞ്ഞു. മതിയായ തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതിനാൽ ആണ് തടഞ്ഞതെന്ന് പൊലീസ് അറിയിച്ചു. 70 അംഗ തീർത്ഥാടക സംഘത്തിൽ ഉൾപ്പെട്ട ഇവരെ നിലയ്ക്കലിലെ പൊലീസ് കൺട്രോൾ റൂമിലേക്ക് മാറ്റി. വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം.

English summary
Two women in police custody, Who were going to Vavar mosque
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X