കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാറിൽ കറങ്ങുന്ന സുന്ദരികൾ കള്ളനോട്ടുമായി പിടിയിൽ! അടിമാലിയിലെ ഹോട്ടലിൽ സംഭവിച്ചത്...

മൂന്നാറിൽ നിന്നും മടങ്ങുകയായിരുന്ന സംഘത്തെ തലക്കോട് ഫോറസ്റ്റ് ചെക്പോസ്റ്റിൽ വച്ചാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

  • By Desk
Google Oneindia Malayalam News

കൊച്ചി: സ്ത്രീകൾ ഉൾപ്പെടെയുള്ള അന്തർസംസ്ഥാന കള്ളനോട്ട് സംഘത്തിലെ മൂന്നുപേർ കോതമംഗലത്ത് പിടിയിൽ. പൊൻകുന്നം സ്വദേശി മാളിയേക്കൽ അനൂപ്(40), പശ്ചിമബംഗാൾ സ്വദേശികളും മുംബൈയിൽ താമസക്കാരുമായ സുവാന ഷെയ്ഖ്(27) സഹിൻ(24) എന്നിവരാണ് കഴിഞ്ഞദിവസം പിടിയിലായത്.

ബ്രൂണൈ മന്ത്രിമാരായി മലപ്പുറത്തിന്റെ മകളും മരുമകനും! അതിസമ്പന്ന രാജ്യത്തെ മന്ത്രിമാർ...ബ്രൂണൈ മന്ത്രിമാരായി മലപ്പുറത്തിന്റെ മകളും മരുമകനും! അതിസമ്പന്ന രാജ്യത്തെ മന്ത്രിമാർ...

മൂന്നാറിൽ നിന്നും മടങ്ങുകയായിരുന്ന സംഘത്തെ തലക്കോട് ഫോറസ്റ്റ് ചെക്പോസ്റ്റിൽ വച്ചാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരുടെ കാറിൽ നിന്ന് 20000 രൂപയുടെ കള്ളനോട്ടുകളും കണ്ടെടുത്തു. സംസ്ഥാനാന്തര ബന്ധമുള്ള കള്ളനോട്ട് സംഘം പോലീസിന്റെ പിടിയിലായത് ഇങ്ങനെ....

സ്ത്രീകളും...

സ്ത്രീകളും...

പൊൻകുന്നം സ്വദേശി അനൂപ് ,ബംഗാൾ സ്വദേശികളും മുംബൈയിൽ താമസക്കാരുമായ സുവാന ഷെയ്ഖ്, സഹിൻ എന്നിവരെയാണ് കോതമംഗലത്ത് നിന്നും കഴിഞ്ഞദിവസം പിടികൂടിയത്. മൂന്നാറിൽ നിന്നും ഉല്ലാസയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.

ഹോട്ടലിൽ....

ഹോട്ടലിൽ....

കൊച്ചിയിൽ നിന്നും വാടകയ്ക്ക് എടുത്ത കാറിലായിരുന്നു മൂന്നുപേരുടെയും യാത്ര. അനൂപിന്റെ പേരിലായിരുന്നു കാർ വാടകയ്ക്ക് എടുത്തിരുന്നത്. തുടർന്ന് കൊച്ചിയിൽ നിന്നും മൂന്നാറിലേക്ക് പോയ സംഘം തിരിച്ചുവരുന്നതിനിടെ അടിമാലിക്ക് സമീപം ഇരുമ്പുപാലത്തെ ഹോട്ടലിൽ വണ്ടി നിർത്തി.

 രണ്ടായിരം രൂപ...

രണ്ടായിരം രൂപ...

ഇരുമ്പുപാലത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ഇവർ രണ്ടായിരം രൂപയുടെ കള്ളനോട്ടാണ് നൽകിയത്. എന്നാൽ ഹോട്ടലുടമയ്ക്ക് ആദ്യനോട്ടത്തിൽ ഇക്കാര്യം പിടികിട്ടിയില്ല. ഇതിനിടെ മൂന്നുപേരും ഇരുമ്പുപാലത്ത് നിന്ന് യാത്രതിരിക്കുകയും ചെയ്തു.

കള്ളനോട്ട്....

കള്ളനോട്ട്....

അൽപസമയം കഴിഞ്ഞതിന് ശേഷമാണ് ഇവർ നൽകിയത് രണ്ടായിരത്തിന്റെ കള്ളനോട്ടാണെന്ന് ഹോട്ടലുടമയ്ക്ക് ബോധ്യമായത്. തുടർന്ന് ഹോട്ടലുടമ ഉടൻതന്നെ പോലീസിൽ വിവരമറിയിച്ചു. മൂന്നംഗ സംഘത്തെക്കുറിച്ചും ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തെക്കുറിച്ചും പോലീസിന് വിവരം കൈമാറി.

തലക്കോട്...

തലക്കോട്...

മൂന്നംഗ സംഘത്തെ പിന്തുടർന്ന പോലീസ് സംഘം തലക്കോട് ഫോറസ്റ്റ് ചെക്പോസ്റ്റിൽ വാഹനം തടഞ്ഞുനിർത്തി. തുടർന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ള മൂന്നു പേരെയും അറസ്റ്റ് ചെയ്തു.

 കള്ളനോട്ടും...

കള്ളനോട്ടും...

അഞ്ച് ലക്ഷം രൂപയാണ് ഇവർ സഞ്ചരിച്ച വാഹനത്തിൽ നിന്നും പോലീസ് സംഘം കണ്ടെടുത്തത്. ഇതിനിടയിൽ ഇരുപതിനായിരം രൂപയുടെ കള്ളനോട്ടുകളുമുണ്ടായിരുന്നു. വിനോദസഞ്ചാരികളെന്ന വ്യാജേനയാണ് ഇവർ കള്ളനോട്ട് വിതരണം ചെയ്തിരുന്നത്.

 സംശയം....

സംശയം....

മൂന്നാറിൽ ദിവസങ്ങളോളം ചെലവഴിച്ച മൂവരും ഇടുക്കി ജില്ലയിൽ വ്യാപകമായി കള്ളനോട്ട് വിതരണം ചെയ്തിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതുകൂടാതെ മൂന്നുപേർക്കും അന്തർസംസ്ഥാന കള്ളനോട്ട് സംഘവുമായി ബന്ധമുള്ളതായും പോലീസിന് സംശയമുണ്ട്. എസ്ഐ ടിഎം സൂഫിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇക്കാര്യങ്ങളെല്ലാം വിശദമായി അന്വേഷിച്ചുവരികയാണ്.

മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടാൻ നിൽക്കുന്നവർ ശ്രദ്ധിക്കുക! നിങ്ങളെ കാത്തിരിക്കുന്നതും ഇതേ അനുഭവം തന്നെമക്കളെ ഉപേക്ഷിച്ച് ഒളിച്ചോടാൻ നിൽക്കുന്നവർ ശ്രദ്ധിക്കുക! നിങ്ങളെ കാത്തിരിക്കുന്നതും ഇതേ അനുഭവം തന്നെ

English summary
two women and one men arrested with fake currency in kothamangalam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X