കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നു! രണ്ടു യുവതികൾ സന്നിധാനം വരെ എത്തി! പിണറായി വരുന്നതിന് മുൻപേ...

പമ്പയിലെ പരിശോധനകളിൽ നിന്ന് രക്ഷപ്പെട്ട ഇവർ സന്നിധാനം വരെയെത്തിയെന്നാണ് റിപ്പോർട്ട്.

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമലയിൽ സ്ത്രീ പ്രവേശനം സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ അയ്യപ്പനെ കാണാൻ യുവതികളുടെ ശ്രമം. കഴിഞ്ഞദിവസമാണ് രണ്ടു യുവതികൾ ശബരിമലയിൽ ദർശനത്തിനെത്തിയത്.

മട്ടൺ ബിരിയാണി കിട്ടിയില്ല! സീരിയൽ നടിക്ക് കൺട്രോൾ പോയി! തെറിവിളിയും അടിപിടിയും, സംഭവം കോഴിക്കോട്..മട്ടൺ ബിരിയാണി കിട്ടിയില്ല! സീരിയൽ നടിക്ക് കൺട്രോൾ പോയി! തെറിവിളിയും അടിപിടിയും, സംഭവം കോഴിക്കോട്..

ഇങ്ങനെയും പെൺകുട്ടികളോ? അതും കോഴിക്കോട്! മദ്യപിച്ചെത്തി ഹോട്ടലിൽ അഴിഞ്ഞാടി, പോലീസിനും പണിയായി...ഇങ്ങനെയും പെൺകുട്ടികളോ? അതും കോഴിക്കോട്! മദ്യപിച്ചെത്തി ഹോട്ടലിൽ അഴിഞ്ഞാടി, പോലീസിനും പണിയായി...

ആന്ധ്രാ സ്വദേശികളായ രണ്ടു യുവതികളാണ് കഴിഞ്ഞദിവസം ശബരിമല ദർശനത്തിനെത്തിയത്. പമ്പയിലെ പരിശോധനകളിൽ നിന്ന് രക്ഷപ്പെട്ട ഇവർ സന്നിധാനം വരെയെത്തിയെന്നാണ് റിപ്പോർട്ട്. എന്നാൽ സന്നിധാനത്ത് വെച്ച് ഇരുവരെയും പോലീസ് തടഞ്ഞു. പോലീസ് നടത്തിയ പരിശോധനയിൽ ആചാരപരമായ വിലക്ക് ലംഘിച്ചാണ് ഇരുവരും ശബരിമലയിലെത്തിയതെന്ന് വ്യക്തമായി. തുടർന്ന് രണ്ടു യുവതികളെയും പോലീസ് തിരിച്ചയക്കുകയായിരുന്നു.

ആന്ധ്രാ സ്വദേശിനികൾ...

ആന്ധ്രാ സ്വദേശിനികൾ...

ഒക്ടോബർ 16 തിങ്കളാഴ്ച ഉച്ചയോടെയാണ് ആന്ധ്രാ സ്വദേശിനികളായ രണ്ടു യുവതികൾ ശബരിമലയിലെത്തിയത്.

രക്ഷപ്പെട്ടു...

രക്ഷപ്പെട്ടു...

ശബരിമലയിലേക്ക് വരുന്നതിനിടെ പമ്പയിൽ വെച്ച് ആരും ഇരുവരെയും തടഞ്ഞില്ല. സാധാരണഗതിയിൽ വിലക്ക് ലംഘിച്ച് വരുന്ന സ്ത്രീകളെ പമ്പയിൽ വെച്ച് തടയുകയാണ് പതിവ്.

പിടിക്കപ്പെട്ടു...

പിടിക്കപ്പെട്ടു...

പമ്പയിലെ പരിശോധനയിൽ നിന്നും രക്ഷപ്പെട്ട യുവതികൾ സന്നിധാനത്ത് വെച്ചാണ് പിടിക്കപ്പെടുന്നത്.

തിരിച്ചയച്ചു...

തിരിച്ചയച്ചു...

സന്നിധാനത്ത് വെച്ച് പോലീസ് രണ്ടു യുവതികളെയും തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു.

50 വയസു വരെ...

50 വയസു വരെ...

പത്തു വയസിനും 50 വയസിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാൻ ആചാരപരമായ വിലക്കുണ്ട്.

സുപ്രീംകോടതിയിൽ...

സുപ്രീംകോടതിയിൽ...

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. സ്ത്രീപ്രവേശനത്തിന് അനുകൂലമായാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചത്.

പ്രയാർ...

പ്രയാർ...

എന്നാൽ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്നതിനെ എതിർത്തും നിരവധിപേർ രംഗത്തെത്തിയിരുന്നു. സ്ത്രീകൾക്ക് പ്രവേശനം നൽകി ശബരിമലയെ തായ്ലാൻഡ് ആക്കാൻ അനുവദിക്കില്ലെന്നായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞത്.

English summary
two women tried to enter the sabarimala temple.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X