വിദ്യാര്‍ത്ഥിനിയെ വലിച്ചിഴച്ച് ഓട്ടോയില്‍ കയറ്റാന്‍ ശ്രമം; സംഭവത്തിന് പിന്നില്‍ സ്ത്രീകള്‍
മുഴുവനായും മറച്ച വെള്ള ഓട്ടോയിലാണ് സ്ത്രീകള്‍ എത്തിയത്. ആരുടെ മകളാണ് വീട് എവിടെയാണ് എന്നും ചോദിച്ച് സ്ത്രീകള്‍ കുട്ടിയുടെ പിറകെ കൂടുകയായിരുന്നു
തിരുവനന്തപുരം: എട്ടാം ക്ലാസുകാരിയെ തട്ടികൊണ്ട് പോകാന്‍ ശ്രമം. ഓട്ടോയിലെത്തിയ രണ്ട് സ്ത്രീകളാണ് ആളൊഴിഞ്ഞ സ്ഥല്തത് വച്ച് ഓട്ടോയില്‍ വലിച്ച് കയറ്റാന്‍ ശ്രമിച്ചത്. ആ സമയത്ത് എതിരെ ഒരാള്‍ നയന്നു വരുന്നത് ശ്രദ്ധയില്‍പെട്ടതോടൊണ് ഇവര്‍ ശ്രമം ഉപേക്ഷിച്ചത്. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം.
മുഴുവനായും മറച്ച വെള്ള ഓട്ടോയിലാണ് സ്ത്രീകള്‍ എത്തിയത്. ആരുടെ മകളാണ് വീട് എവിടെയാണ് എന്നും ചോദിച്ച് സ്ത്രീകള്‍ കുട്ടിയുടെ പിറകെ കൂടുകയായിരുന്നു. പിന്നീട് ഒഴിഞ്ഞുമാറിയ പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു.

പേടി
സംഭവത്തില്‍ പേടിച്ചുപോയ കുട്ടി സ്‌കൂളിലെത്തിയെങ്കിലും ആരോടും ഒന്നും പറയാന്‍ കൂട്ടാക്കിയില്ല.

പോലീസില്‍ അറിയിച്ചു
സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടി വീട്ടുകാരോട് കാര്യങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.

സിസിടിവി
സംഭവം നടന്ന സ്ഥലത്തെ കടകളിലെ സിസിടിവി പരിശോധിച്ച് ഓട്ടോ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

എതിരെ വന്നതുകൊണ്ട്
പെണ്‍കുട്ടിയ വലിച്ച് ഓട്ടോയില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ എതിരെ ഒരാള്‍ വന്നതുകൊണ്ട് മാത്രമാണ് കുട്ടി രക്ഷപ്പെട്ടത്.


Click it and Unblock the Notifications