കളിക്കുന്നതിനിടെ കപ്പലണ്ടി വായില്‍ കുടുങ്ങി; മാളയില്‍ 2 വയസ്സുകാരന് ദാരുണാന്ത്യം
മാള: വീട്ടുകാരുടെ ആശ്രദ്ധ മൂലം നഷ്ടപ്പെട്ടത് ഒരു പിഞ്ചു കുഞ്ഞിന്റെ ജീവന്‍. കപ്പലണ്ടി കഴിച്ച കുട്ടിക്ക് ദാരുണാന്ത്യം. വായിലിട്ടകപ്പലണ്ടി ശ്വസ നാളത്തില്‍ കുടുങ്ങിയാണ് പിഞ്ചുകുട്ടി മരിച്ചത്. ചെവ്വാഴ്ച ഉച്ചതിരിഞ്ഞായിരുന്നു ദാരുണ സംഭവം നടന്നത്.
മാളയിലായിരുന്നു സംഭവം. വടമ ഐ വീട്ടില്‍ ബിനിലിന്റെ മകന്‍ രണ്ട് വയസ്സുള്ള കാശിനാഥനാണ് മരിച്ചത്. സഹോദരന്‍ ശബരീനാഥിനൊപ്പം കളിക്കുന്നതിനിടെയാണ് കപ്പലണ്ടി ശ്വാസനാളത്തില്‍ കുടുങ്ങിയത്. നിലചത്തു വീണ കപ്പലണ്ടി കുട്ടി വായിലിട്ടതാകാം എന്നാണ് കരുതുന്നത്.

കുട്ടിക്ക് അസ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മാളയിലെയും ചാലക്കുടിയിലെയും സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും ശ്വസനാളത്തില്‍ കുടുങ്ങിയ കപ്പലണ്ടി നീക്കം ചെയ്യാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി വൈകിട്ടോടെ മരിക്കുകയായിരുന്നു.












Click it and Unblock the Notifications