Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡേ കെയറില്‍ ഏല്‍പ്പിച്ച രണ്ട് വയസുകാരനെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത...

ഡേകെയറില്‍ നിന്ന കുട്ടി പുറത്ത് പോയിട്ടും അധികൃതര്‍ അറിഞ്ഞില്ല എന്ന വാദത്തില്‍ കഴമ്പില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കുട്ടിയെ കാണാതായി മണിക്കൂറുകള്‍ക്ക് ശേഷമാണ് വിവരം പുറത്തറിഞ്ഞത്.

എറണാകുളം: ഡേ കെയറില്‍ ഏല്‍പ്പിച്ച രണ്ട് വയസുകാരനെ പെരിയാറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാതാപിതാക്കള്‍ ഏലൂര്‍ കുറ്റിക്കാട്ടുകര സ്റ്റല്ല മേരി കോണ്‍വെന്റില്‍ പ്രവര്‍ത്തിക്കുന്ന ഡേകെയറില്‍ നിന്നാണ് രണ്ട് വയസുകാരന്‍ കാണാതായത്.

ആലുവ കൈന്തിക്കരയില്‍ വലിയമാക്കല്‍ രാജേഷ്‌-രശ്മി ദന്പതികളുടെ ഏകമകന്‍ ആദരവിനെയാണ് (അന്പാടി) പുഴയില്‍ മരിച്ചനിലയില്‍ കണ്ടത്തെിയത്. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് കോണ്‍വെന്റിന് സമീപത്തെ കുറ്റിക്കാട്ടുകര കൈനിക്കര കടവില്‍ മൃതദേഹം കണ്ടത്.

boy-dead

സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും ആരോപിച്ചു. ഇതിനെത്തുടര്‍ന്ന് പൊലീസ് ഡേ കെയര്‍ അടച്ചുപൂട്ടി. ഏലൂര്‍ പൊലീസ് കേസെടുത്തു.

സ്ഥാപനത്തിന്റെ തുറന്നുകിടന്ന ഗേറ്റിലൂടെ പുറത്തിറങ്ങിയ കുട്ടി പുഴയിലിറങ്ങിയതാകാമെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയെ കാണാഞ്ഞതിനത്തെുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പുഴയില്‍ മരിച്ചനിലയില്‍ കണ്ടത്തെിയത്.

എന്നാല്‍ ഡേകെയറില്‍ നിന്ന കുട്ടി പുറത്ത് പോയിട്ടും അധികൃതര്‍ അറിഞ്ഞില്ല എന്ന വാദത്തില്‍ കഴമ്പില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കുട്ടിയെ കാണാതായി മണിക്കൂറുകള്‍ക്ക് ശേഷമാണ് വിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ മൃതദേഹം കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് കടവിലെ വെള്ളം പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+