കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചു; മലപ്പുറത്ത് രണ്ട് പേര്‍ അറസ്റ്റില്‍

ഇരുവരും നിരന്തരം പീഡിപ്പിച്ചതോടെ ശല്യം സഹിക്കാനാകാതെ പെണ്‍കുട്ടി ബന്ധുവീട്ടിലേക്കു പോയി. എന്നാല്‍ പ്രതികള്‍ അവിടെയും എത്തി ശല്യം ചെയ്തു.

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറത്ത് വണ്ടൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് പീഡനം. സംഭവത്തില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പോരൂര്‍ കോട്ടക്കുന്ന് തണ്ടുപാറക്കല്‍ ഷുക്കൂര്‍ (27), സുഹൃത്ത് തോട്ടുപറമ്പന്‍ താജുദ്ദീന്‍ (29) എന്നിവരാണ് അറസ്റ്റിലായത്.

വീട്ടില്‍ ആളില്ലാത്ത തക്കം നോക്കിയെത്തിയാണ് യുവാക്കള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഷുക്കൂര്‍ പലതവണ തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. താജുദ്ദീനാണ് പീഡനത്തിന് ഒത്താശ ചെയ്തു കൊടുത്തതെന്നും പെണ്‍കുട്ടി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

rape-minor

ഇരുവരും നിരന്തരം പീഡിപ്പിച്ചതോടെ ശല്യം സഹിക്കാനാകാതെ പെണ്‍കുട്ടി ബന്ധുവീട്ടിലേക്കു പോയി. എന്നാല്‍ പ്രതികള്‍ അവിടെയും എത്തി ശല്യം ചെയ്തു. ഇതോടെ കുട്ടി സംഭവം വീട്ടുകാരെ അറിയിക്കുകയായിരുന്നു. കുട്ടിയുടെ ബന്ധുക്കള്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതെ തുടര്‍ന്ന് വണ്ടൂര്‍ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

English summary
Two youth arrested for raping minor girl in Malappuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X