കാറില്‍ കടത്തുകയായിരുന്ന 83.2 ലിറ്റര്‍ വിദേശ മദ്യവുമായി രണ്ട് പേര്‍ അറസ്റ്റില്‍
കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 83.2 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി രണ്ട് യുവാക്കളെ കാസര്‍കോട് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ പി.എം പ്രവീണും സംഘവും അറസ്റ്റ് ചെയ്തു. കൂഡ്‌ലു ഭഗവതി നഗറിലെ എച്ച്. ശ്രീജിത്ത് (23), കൂഡ്‌ലു ബദിരടുക്കയിലെ കെ. മഹേഷ് (27) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ രാത്രി എട്ടരമണിയോടെ ചെമനാട് കോട്ടരുവത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം വെച്ചാണ് അറസ്റ്റ്. ഇവര്‍ സഞ്ചരിച്ച കെ.എല്‍ 14 ജി 5185 നമ്പര്‍ ആള്‍ട്ടോ കാര്‍ കസ്റ്റഡിയിലെടുത്തു. നോര്‍ത്ത് മേഖലാ ജോയിന്റ് എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡിന് കിട്ടിയ രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന നടന്നത്.

180 മില്ലിയുടെ 96 പാക്കറ്റും 90 മില്ലിയുടെ 292 പാക്കറ്റും ബംഗളൂര്‍ മാള്‍ട്ട് വിസ്‌കിയും ഒരു ലിറ്ററിന്റെ 40 കുപ്പി ബിജോയ്‌സ് മദ്യവുമാണ് പിടിച്ചത്. ഇത്തരം മദ്യത്തിന് കര്‍ണ്ണാടകയില്‍ മാത്രമാണ് വില്‍പ്പനാനുമതിയുള്ളതെന്ന് എക്‌സൈസ് സംഘം പറഞ്ഞു.












Click it and Unblock the Notifications