കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസർകോഡ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റു മരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹർത്താൽ

  • By Desk
Google Oneindia Malayalam News

കാസർകോട്: സിപിഎം കോൺഗ്രസ് സംഘർഷത്തിനിടെ കാസർകോട്ട് രാഷ്ട്രീയ കൊലപാതകം. രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് കൊല്ലപ്പെട്ടടത്. പെരിയ കല്ലിയോട്ട് സ്വദേശികളായ കൃപേഷ്, ശരത് ലാൽ എന്നിവരാണ് കൊല്ലപ്പെട്ടത്. കൃപേഷ് വെട്ടേറ്റ സ്ഥലത്തുവെച്ച് തന്നെ മരിക്കുകയായിരുന്നു. ശരത് ലാലിനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിങ്കിലും മരിക്കകയായിരുന്നു. ഞായറാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. മരിച്ച കൃപേഷിന്റെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. കല്യോട്ട് തെയ്യം സംഘാടക സമിതി യോഗം കഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം.

<strong>പോലീസുദ്യോഗസ്ഥനെതിരെ പരാതി നല്‍കിയ പൊതുപ്രവര്‍ത്തകനെ അസമയത്ത് വീട്ടില്‍ കയറി അറസ്റ്റ് ചെയ്തു</strong>പോലീസുദ്യോഗസ്ഥനെതിരെ പരാതി നല്‍കിയ പൊതുപ്രവര്‍ത്തകനെ അസമയത്ത് വീട്ടില്‍ കയറി അറസ്റ്റ് ചെയ്തു

xkerala-murder-1

മൂന്നംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും കാറിലെത്തിയ സംഘം റോഡിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. പ്രദേശത്ത് കഴിഞ്ഞ രണ്ട് മാസത്തോളമായി സിപിഎം- കോൺഗ്രസ് സംഘർഷം നിലനിന്നിരുന്നു. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്നാണ് കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണം.

English summary
Two youth congress workers murdered in kasargod, udf calls for hartal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X