വയനാട്ടില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് യുവാക്കള്‍ മരണപ്പെട്ടു
അമ്പലവയല്‍: വയനാട്ടില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. അമ്പലവയല്‍ വടുവഞ്ചാല്‍ മഞ്ഞപ്പാറ സ്വദേശികളായ അറക്കല്‍ അനസ്, പുന്നപ്പള്ളം സംവാദ് എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്.

അമ്പലവയല്‍ കാര്‍ഷിക ഗവേഷണകേന്ദ്രത്തിന് സമീപം വെച്ചാണ് അപകടമുണ്ടായത്. ഒരേദിശയിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ അമ്പലവയലിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.













Click it and Unblock the Notifications