Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊടൈക്കനാലില്‍ ഉല്ലാസയാത്രപോയ രണ്ട് മലയാളികള്‍ ഹോട്ടല്‍ മുറിയില്‍ ശ്വാസംമുട്ടി മരിച്ചു

എഞ്ചിനീയറിങ് കോളജില്‍ നിന്നും പന്ത്രണ്ട് വിദ്യാര്‍ഥികളും ഡ്രൈവറും അടങ്ങുന്ന സംഘം ശനിയാഴ്ച രാത്രിയാണ് വാനില്‍ കൊടൈക്കനാലിലെത്തിയത്.

പാലക്കാട്: ആലപ്പുഴയില്‍ നിന്ന് കൊടൈക്കനാലിലേക്ക് ഉല്ലാസയാത്രപോയ രണ്ട് മലയാളികള്‍ ഹോട്ടല്‍ മുറിയില്‍ ശ്വാസംമുട്ടി മരിച്ചു. കൊച്ചി രാജഗിരി കോളജ് ഓഫ് എഞ്ചിനീയറിങ് കോളജിലെ നാലാവംര്‍ഷ വിദ്യാര്‍ഥി ആലപ്പുഴ പുന്നമടം കൊച്ചുമുല്ലയ്ക്കലിലെ ചെറിയാന്‍ പി.തോമസിന്റെ മകന്‍ തോമസ് ചെറിയാന്‍ (21), ഡ്രൈവര്‍ എസ് .വിപിന്‍കുമാര്‍ (26) എന്നിവരാണ് മരിച്ചത്.

സംഭവത്തില്‍ മൂന്നു പേരെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെല്‍വിന്‍, അനില്‍, ബിനു എന്നിവരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നത്. എഞ്ചിനീയറിങ് കോളജില്‍ നിന്നും പന്ത്രണ്ട് വിദ്യാര്‍ഥികളും ഡ്രൈവറും അടങ്ങുന്ന സംഘം ശനിയാഴ്ച രാത്രിയാണ് വാനില്‍ കൊടൈക്കനാലിലെത്തിയത്.

dead-body

ഇവര്‍ യാത്രയ്ക്കിടെ കൊണ്ടുപോയ അടുപ്പില്‍ തന്തൂരിചിക്കന്‍ പാചകം ചെയ്തു കഴിച്ചിരുന്നു. മുറിയില്‍ കടുത്ത തണുപ്പായതിനാല്‍ അടുപ്പ് മുറിക്കുള്ളില്‍ പുകച്ച് കിടന്നുറങ്ങിയതാണ് അപകടത്തിനിടയാക്കിയത്. മുറി അടച്ചുപൂട്ടിയിരുന്നു. പിറ്റേദിവസം രാവിലെ മുറി തുറക്കാതിരുന്നതിനെ തുടര്‍ന്ന് അടുത്തമുറിയില്‍ ഉറങ്ങിയിരുന്ന സുഹൃത്തുക്കള്‍

കഴിച്ചാണ് സംഘം കിടന്നത്. കടുത്ത തണുപ്പായതിനാല്‍ മുറിയില്‍ കല്‍ക്കരി അടുപ്പില്‍ തീയിട്ടിരുന്നുവന്ന് പൊലീസ് പറഞ്ഞു. മുറി അടച്ചുപൂട്ടിയിരുന്നു. അടുപ്പില്‍ നിന്നുള്ള പുകയാണ് മരണകാരണമെന്ന് സംശയിക്കുന്നു. ഹോട്ടലുകാരുടെ സഹായത്തോടെ മുറി തുറക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മുറിക്കുള്ളിലുള്ളവരെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+