ഭാര്യയെ കളിയാക്കിയത് ചോദ്യം ചെയ്തു, തൃശൂരില്‍ രണ്ട് യുവാക്കള്‍ വെട്ടേറ്റ് മരിച്ചു
തൃശൂര്‍: തൃശൂരില്‍ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ രണ്ട് യുവാക്കള്‍ വെട്ടേറ്റ് മരിച്ചു. തൃശൂര്‍ മൂരിയാട് സ്വദേശി വിശ്വജിത്ത്, വടകര സ്വദേശി മെല്‍വിന്‍ എന്നിവരാണ് മരിച്ചത്. പന്ത്രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്.
ആക്രമണത്തില്‍ വിശ്വജിത്തിന്റേയും മെല്‍വിന്റേയും സുഹൃത്തുക്കളായ മിഥുന്‍, ശ്രീജിത്ത് എന്നിവര്‍ക്ക് പരിക്കേറ്റു. മിഥുന്റെ ഭാര്യയെ കളിയാക്കിയതിന്റെ പേരിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലും തുടര്‍ന്ന് കൊലപാതകത്തിലും കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

ആക്രമണത്തിന് നേതൃത്വം നല്‍കിയ പന്ത്രണ്ടംഗ സംഘത്തിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയാവുന്ന തൃശൂരില്‍ യുവാക്കള്‍ വെട്ടേറ്റ് മരിച്ചതിന് പിന്നില്‍ മറ്റ് കാരണങ്ങള്‍ ഉണ്ടോ എന്നും പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്. സംഭവത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.












Click it and Unblock the Notifications